- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താ സമ്മേളനം നടത്താത്തതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പത്ത് വർഷത്തോളമായി അധികാരത്തിൽ തുടരുന്ന താൻ എന്തുകൊണ്ടാണ് പത്രസമ്മേളനങ്ങൾ നടത്താൻ താത്പര്യം പ്രകടിപ്പിക്കാത്തതെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിനിടെയാണ് വിശദീകരണം. മാധ്യമങ്ങളില്ലാതെയും ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനാകുമെന്നും മോദി അഭിമുഖത്തിൽ പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയതുപോലുള്ള പത്ര സമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോൾ നടത്താത്തതെന്തെന്ന ചോദ്യത്തിന് മാധ്യമങ്ങൾ ഒരു രീതിയിൽ മാത്രം പ്രവർത്തിക്കുന്നുവെന്നും തനിക്ക് ആ പാത പിന്തുടരാൻ താത്പര്യമില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം.മുൻ കാലത്തെ മാധ്യമ പ്രവർത്തനത്തിൽ നിന്നും നിലവിലെ രീതികൾ മാറിയെന്നും മോദി ആരോപിച്ചു.
പുതുതായൊരു സംസ്‌കാരം താൻ പടുത്തുയർത്തിയെന്നും അത് ശരിയായി തോന്നുന്നുണ്ടെങ്കിൽ മാധ്യമങ്ങൾ അത് കൃത്യമായി അവതരിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ ജനങ്ങളിലേക്കെത്തിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശയവിനിമയത്തിനുള്ള ഒരേയൊരു ഉപാധിയായി മാധ്യങ്ങളുണ്ടായിരുന്ന കാലം മാറി, നിലവിൽ ജനങ്ങളുമായി സംവദിക്കാൻ നിരവധി നവമാധ്യമങ്ങൾ സുലഭമാണ്. മാധ്യമങ്ങൾക്ക് മുന്നിലെത്താതിന്റെ കാരണങ്ങളിലൊന്നായി മോദി ചൂണ്ടിക്കാട്ടി.