- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക പീഡനത്തെ ചൊല്ലി തർക്കം; മകളുടെ ഭർത്താവിനെ കൊലപ്പെടുത്തി
രാജ്‌കോട്ട്: ഗാർഹിക പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മകളുടെ ഭർത്താവിനെ കൊലപ്പെടുത്തി പിതാവും ബന്ധുക്കളും. 26കാരനായ വിര താപരിയ എന്നയാളാണ് ഗുജറാത്തിലെ ജാം നഗറിൽ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിര താപരിയയുടെ ഭാര്യാപിതാവും ബന്ധുക്കളുമാണ് 26കാരനെ ആക്രമിച്ചത്. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
മൂന്ന് മാസത്തിലേറെയായി 26കാരന്റെ ഭാര്യ, യുവതിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. 26കാരനെതിരായ ഗാർഹിക പീഡനക്കേസ് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. രണ്ട് വർഷം മുൻപാണ് യുവാവിന്റെ വിവാഹം നടന്നത്. അടുത്തടുത്ത ഗ്രാമവാസികളായിരുന്നു കൊല്ലപ്പെട്ട 26കാരനും ഭാര്യയും.
ഞായറാഴ്ച 26കാരന്റെ ഗ്രാമത്തിൽ നടക്കുന്ന മതപരമായ ചടങ്ങിന് എത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കൾ. യുവതിയുടെ സഹോദരങ്ങളും പിതാവും അടക്കമുള്ളവരും 26കാരനും തമ്മിൽ കേസിനെ ചൊല്ലി തർക്കമുണ്ടായി. കേസ് പിൻവലിച്ച് യുവതിയെ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടാണ് വാക്കേറ്റം ആരംഭിച്ചത്. ഇതോടെ യുവതിയുടെ പിതാവും സഹോദരന്മാരും ചേർന്ന് യുവാവിനെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ആക്രമിക്കാൻ ശ്രമിച്ചതിന് 26കാരനെതിരെയും ബന്ധുക്കൾക്കെതിരെയും യുവതിയുടെ പിതാവ് അടക്കമുള്ള ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.