- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് കോടി രൂപയും ആഭരണങ്ങളും കവർന്നു: പ്രതികൾ പിടിയിൽ
മുംബൈ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളും കവർന്ന പ്രതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ നിരഞ്ജൻ ബഹേലിയ, ഗുട്ടിയ എന്ന രാം ചെൽവ മകു പസ്വാൻ , സ്വർണപ്പണിക്കാരനായ ജയപ്രകാശ് ഹരിശങ്കർ രസ്തഗി എന്നിവരാണ് പിടിയിലായത്. 7 കോടി രൂപയും 2 കോടി രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണങ്ങളുമാണ് സംഘം മോഷ്ടിച്ചത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. കുടുംബം ഗോവയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കിടപ്പ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് പ്രതികൾ കവർച്ച നടത്തിയത്. മോഷണത്തിന് പിന്നാലെ സംഘം വീട്ടിൽ നിന്നും രക്ഷപ്പെട്ടു. കുടുംബം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
പൊലീസ് സിസിടിവി പരിശോധിച്ചപ്പോൾ വീട്ടുജോലിക്കാരനും കൂട്ടാളിയും മോഷണം നടത്തുന്നതായി കണ്ടെത്തി. അന്വേഷണം ഊർജിതമാക്കിയ പൊലീസ് ചൊവ്വാഴ്ച ഉത്തർപ്രദേശിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു .
മോഷ്ടിച്ച ഒരു കോടി രൂപയുടെ ആഭരണങ്ങളും 1.45 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ആഭരണങ്ങളിൽ ഏറെയും സംഘം വിൽപ്പന നടത്തിയിട്ടുണ്ട്. മറ്റൊരു ആഭരണ വ്യാപാരിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.