- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടക്കാനിറങ്ങിയ ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തി ; പിന്നാലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മുങ്ങി; ഇന്ത്യൻ നഴ്‌സിനെ പിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ച് ഓസ്‌ട്രേലിയൻ പൊലീസ്; പ്രതി കാണാമറയത്തായതോടെ വിവരം നൽകുന്നവർക്ക് 5.23 കോടി ഇനാം
മെൽബൺ: ഓസ്‌ട്രേലിയൻ വനിതയെ കൊന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യൻ യുവാവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (5.23 കോടി രൂപ) പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ.ഇന്ത്യാക്കാരനായ രാജ്വേന്ദ്രർ സിംഗാണ് കുറ്റവാളി.ഓസ്‌ട്രേലിയയിലെ ക്വീൻസ്ലൻഡ് പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്.2018ലാണ് കേസിനാസ്പദമായ സംഭവം
2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോർഡിങ്എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്വീന്ദർ സിങ് എന്ന ഇന്ത്യൻ നഴ്‌സിനെ അന്വേഷിക്കുന്നത്.കോർഡിങ്ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേലിയയിൽ ഉപേക്ഷിച്ച് ജോലി രാജിവച്ച് ഇന്നിസ്‌ഫെയ്ലിൽ നഴ്‌സ് ആയി ജോലി നോക്കിയ രാജ്വീന്ദർ നാടുവിട്ടത്.
Anyone with information regarding the case or the whereabouts of Rajwinder Singh is urged to contact Queensland Police through the online portal (https://t.co/dWGfIYaKbX). In addition, anyone in Australia with information can call Crime Stoppers on 1800 333 000. pic.twitter.com/vd3e1W1SM7
- Queensland Police (@QldPolice) November 2, 2022
ക്വീൻസ്ലൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയിൽ ഏറ്റവും വലിയ തുകയാണ് ഇത്.കേൺസിൽനിന്ന് സിഡ്‌നിയിൽ എത്തിയ ഇയാൾ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാൾ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേൺസിൽ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഇന്ത്യയിൽനിന്നുള്ളവർ തന്നെ തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്വീൻസ്ലാൻഡ് പൊലീസ് പറയുന്നു.ഇതയും വലിയ തുക ഇനാം പ്രഖ്യാപിച്ചതോടെ ഇയാളെകുറിച്ചുള്ള വിവരം ഇന്ത്യയിൽ നിന്നു തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഡിക്ടറ്റീവ് ആക്ടിങ് സൂപ്രണ്ട് സോണിയ സ്മിത് പറഞ്ഞു. കൊലപാതകം നടന്ന ദിവസം ദിവസം തന്നെ കെയിൻസ് വിട്ട രാജ്വിന്ദർ, പിറ്റേന്ന് സിഡ്നിയിൽ വഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അദ്ദേഹം ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും സോണിയ സ്മിത് പറഞ്ഞു.
We are hoping anyone, including those in #India with information regarding the location of Rajwinder Singh contacts the Queensland Police - pic.twitter.com/oIAx4F0kbc
- Queensland Police (@QldPolice) November 3, 2022
ഇന്ത്യയിൽ ഉള്ളവർക്കും ക്വീൻസ്ലൻഡ് പൊലീസിന്റെ ഓൺലൈൻ പോർട്ടൽ വഴിയും (http://police.qld.gov.au/reporting) വിവരം അറിയിക്കാം. കോർഡിങ്ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബർ 22ന് കേൺസ് വിമാനത്താവളം വഴി രാജ്വീന്ദർ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ