മലപ്പുറം: വഴിക്കടവ് മണിമൂളിയിൽ നിന്നും കാണാതായയാളെ57വയസ്സുകാരനെ 47 ദിവസത്തിന് ശേഷം വഴിക്കടവ് പൊലീസ് കണ്ടെത്തി. വഴിക്കടവ് മണിമൂളിയിലെ കുറ്റിപ്പുറത്ത് ഹൗസിൽ അബ്ദുള്ളയെ കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ കാണാതായിരുന്നു. തുടുർന്ന് ഓഗസ്റ്റ് അഞ്ചിന് ഇയാളുടെ ഭാര്യ മൈമൂന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചുവരുത്തിനിടെയാണ് അബ്ദുള്ള മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചത്.

തുടർന്ന് അന്വേഷണം തുടരുന്നതിനിടെ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് പരാതിക്കാരി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് മറ്റൊതു പരാതിയും നൽകിയിരുന്നു. തുടർന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശത്തെ തുടർന്ന് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.

അന്വേഷണത്തിനിടെ കാണാതായയാൾ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ എത്തുകയും പിന്നീട് ഗോവ,മംഗലാപുരംതുടർന്ന് കാസർകോട്, കാഞ്ഞങ്ങാട് എറണാകുളം, പെരുമ്പാവൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വന്നതായി സൂചന ലഭിക്കുകയും ചെയ്തു. തുടർന്നു പൊലീസ് മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ അന്വേഷിക്കുകയും പരാതിക്കിടയാക്കിയ സംഭവത്തിന് ശേഷം പരാതിക്കാരിയുടെ മുൻ ഭർത്താവിലുള്ള മകന്റെ പേരിൽ കാണാതായ അബ്ദുള്ള യെ അപായപ്പെടുത്തിയിട്ടുണ്ട് എന്നും ഇനി അയാളെ നോക്കണ്ട എന്ന ഒരു മെസേജ് പരാതിക്കാരിക്ക് ലഭിച്ചിരുന്നു.

ഇത് പരാതിക്കാരിയുടെ മകനേയും സഹോദരങ്ങളേയും സംശയത്തിന്റെ നിഴലിൽ വരാനും കാരണമായി. മെസേജ് ലഭിച്ചത് പ്രകാരം അജ്ഞാത മൃതദേഹങ്ങൾ കണ്ടയിടങ്ങളിൽ പോയി കണ്ട് അന്വേഷിച്ചും തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ ഇത് കാണാതായയാൾ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പൊലീസിനെ വട്ടംചുറ്റിക്കുന്നതിനുമായിരുന്നു എന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. അന്വേഷണങ്ങൾക്കൊടുവിൽ കാണാതായയാൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന് കൈയിലെ പണം തീർന്നതിനാൽ സ്വാമിയായി അവതരിക്കുകയായിരുന്നു.

ഇടുക്കി മുരിക്കശേരി വിശ്വാഗുരുകുലത്തിൽ ശശിധരാനന്ദ സ്വാമികൾ എന്ന വ്യാജ പേരിൽ സ്വാമിയായി കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും വന്ന സ്ഥലങ്ങളിൽ സ്ഥിരമായി താമസിക്കാത്തതും അന്വേഷണ സംഘത്തിന് വൻ വെല്ലുവിളി സൃഷ്ടിച്ചു. അന്വേഷണ സംഘത്തിൽ എസ് ഐ അജയകുമാർ ടി, പ്രൊബേഷൻ എസ് ഐ സനീഷ് . ടി.എസ് പൊലീസുകാരായ റിയാസ് ചീനി, ബിജു കെ പി, പ്രശാന്ത് കുമാർ. എസ് എന്നിവരുമുണ്ടായിരുന്നു. ഇയാളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.