- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺകുട്ടികൾക്കും നേരെ ആസിഡ് ആക്രമണം
ലണ്ടൻ: ലണ്ടനിൽ, ഒരു അമ്മയ്ക്കും രണ്ട് കുട്ടികൾക്കും നേരെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സംഭവം നടന്നതിന് ശേഷം ഒരു ടെസ്കോ ഔട്ട്ലെറ്റിൽ കയറി വെള്ളം വാങ്ങുമ്പോൾ എടുത്ത പ്രതിയുടെ സി സി ടി വി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ മുഖത്തിന്റെ വലതുഭാഗത്തും പൊള്ളലേറ്റതായി ചിത്രത്തിൽ കാണാം.
എന്നാൽ, കേവലം ഒരു ക്രിമിനൽ കുറ്റമായി മാത്രമല്ല, കുടിയേറ്റ വിഷയത്തിലേക്കും ചർച്ചകൾ നയിക്കുകയാൺ!് ഈ സംഭവം. പ്രതി അബ്ദുൾ ഷുക്കൂർ എസാദി അഫ്ഗാൻ വംശജനാണ്. നേരത്തെ രണ്ടു തവണ ഇയാൾക്ക് യു കെയിൽ തുടരുന്നതിനുള്ള അനുമതി നിഷേദിച്ചിരുന്നു. പിന്നീട് 2021 ലോ 2022 ലോ ആയിരുന്നു ഇയാൾക്ക് യു കെ യിൽ തുടരുവാനുള്ള ലീവ് ടു റിമെയ്ൻ നൽകിയത്.
ബുധനാഴ്ച്ച വൈകുന്നേരം തെക്കൻ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാർ അവന്യൂവിൽ നടന്ന ആക്രമണത്തിൽ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഈ അമ്മയുടെ പരിചയക്കാരനായിരുന്നു 35 കാരനായ എസെദി എന്നാണ് വിശ്വസിക്കുന്നത്. ആക്രമണം നടത്താനായി ന്യു കാസിലിൽ നിന്നും ബുധനാഴ്ച്ചയെത്തിയ അയാൾ അവിടെക്ക് തന്നെ തിരിച്ചു പോയിരിക്കും എന്നാണ് പൊലീസ് കരുതുന്നത്.
31 കാരിയായ സ്ത്രീയുടെ പരിക്കുകൾ അതീവ ഗുരുതരമാണ്. അതുപോലെ അവരുടേ മൂന്നു വയസ്സുള്ള കുട്ടിയുടെയും പരിക്കുകൾ ഗുരുതരമാണ്. സാധാരണ ജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള പരിക്കുകളാണ് ഇരുവർക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.ആസിഡ് ആക്രമണത്തിന് മുൻപായി എസെഡി ഈ കുട്ടിയെ നിലത്ത് വലിച്ചെറിയുകയും ചെയ്തുവത്രെ.
പിന്നീട് വടക്കൻ ലണ്ടനിലെ കലേഡോണീയൻ റോഡിലെ സി സി ടി വിയിലാണ് ഇയാളുടെ ദൃശ്യങ്ങൾ പതിച്ചത്. അവിടെയുള്ള ടെസ്കോ സ്റ്റോറിലേക്ക് കയറുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. തന്റെ വെളുത്ത ഹ്യൂണ്ടായ് കാറിലായിരുന്നു അയാൾ അവിടെ എത്തിയത് എന്നതും ദൃശ്യത്തിൽ നിന്നും മനസ്സിലാകുന്നത്. പിന്നീട് ടെസ്കോയിൽ കയറി വെള്ളം വാങ്ങുമ്പോൾ ക്യാമറയിൽ പതിഞ്ഞ ചിത്രമാണ് പൊലീസ് പങ്കുവച്ചത്.
രണ്ടു തവണ അഭയാർത്ഥിത്വം നിഷേധിക്കപ്പെട്ട എസദി 2021 ഏപ്രിൽ 29 നും 2022 മാർച്ച് 2 നും ഇടയിലായി ആക്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയുടെ കീഴിലുള്ള ഒരിടത്ത് താമസിക്കുകയായിരുന്നു. കുടിയേറ്റക്കാർക്ക് സഹായവും പിന്തുണയും നൽകിവരുന്ന ഒരു സംഘടനയാണിത്. അതിനു ശേഷം അയാൾ ന്യുകാസിലിലെ മറ്റൊരിടത്തേക്ക് മാറിയതായി ചാരിറ്റി സംഘടന പറയുന്നു. രണ്ടു തവണ അഭയാർത്ഥിത്വം നിഷേധിക്കപ്പെട്ട ആൾക്ക് അത് ലഭിച്ചതെങ്ങനെയെന്ന ചോദ്യം ഉയരുകയാണ് ഇപ്പോൾ.
മാത്രമല്ല, അഭയാർത്ഥിത്വം നൽകിയ മുഴുവൻ വ്യക്തികളുടെ കാര്യവും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർ ജോൺ ഹെയ്സ് ഉൾപ്പടെയുള്ള എം പിമാർ ഹോം സെക്രട്ടറിക്ക് കത്തെഴുതുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിരമായി തന്നെ പുനപരിശോധന ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിലെ, ന്യു കൺസർവേറ്റീവ് ഗ്രൂപ്പ് എം പി മാരുടെ കൊ- ചെയർമാൻ ആയ മിറിയം കെയ്റ്റ്സും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. മാത്രമല്ല, ഇയാൾക്ക് രാജ്യത്ത് അഭയം ലഭിക്കാൻ ഒരു അവകാശവുമില്ല എന്നും, എന്നിട്ടും, എങ്ങനെ ലഭിച്ചു എന്നത് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.