- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രുതൂർക്കടവിൽ അഖിലിനെ കൊന്നവർ കൊടുംക്രിമിനലുകൾ
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. അഖിൽ എന്ന അപ്പുവാണ് തമിഴ്‌നാടിൽ നിന്നും അറസ്റ്റിലായത്. കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിൽ (26) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. അറസ്റ്റിലായവർ എല്ലാം കൊടും ക്രിമിനലുകളാണ്.
കൊലപാതകത്തിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിലായിരുന്നു. തിരുവനന്തപുരം സ്വദേശികളായ ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്നാണ് മുഖ്യ പ്രതി അപ്പുവിന്റെ ഒളിത്താവളത്തെ കുറിച്ച് വിവരം ലഭിച്ചത്. കിരൺ ആണ് രക്ഷപ്പെടാൻ അപ്പുവിനെ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ച ഡ്രൈവർ അനീഷ് നേരത്തെ പിടികൂടിയിരുന്നു. ബലരാമപുരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അഖിലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വിനീത്, അനീഷ്, അപ്പു, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.
യുവാവിനെ കൊലപ്പെടുത്താനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് അനീഷായിരുന്നു. ബാലരാമപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായും അന്വേഷണം തുടരുകയാണ്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടു പോയി മർദിച്ച ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണ് വിവരം. വൈകിട്ട് 5 മണിയോടെ മരുതൂർ കടവിലായിരുന്നു സംഭവം. വീടിനോടു ചേർന്ന് പെറ്റ്ഷോപ് നടത്തുകയായിരുന്നു അഖിൽ. ഇവിടെ നിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്.
പ്രതികൾ അഞ്ചു വർഷം മുൻപുണ്ടായ അനന്തു കൊലപാതക കേസിലെ പ്രതികളെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഒരാഴ്ച മുൻപ് ബാറിൽ തർക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിനു പിന്നിലെന്നാണു സൂചന. പ്രതികൾ അഖിലിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാടകയ്ക്കെടുത്ത ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞത്തുനിന്നാണ് കാർ വാടകയ്ക്കെടുത്തത്. പ്രതികൾ ലഹരി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം ലഹരി ഉപയോഗിക്കുന്ന സംഘമാണെന്നും പൊലീസ് പറഞ്ഞു. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഏപ്രിൽ 25-ന് പ്രതികളും അഖിലും തമ്മിൽ ബാറിൽവെച്ച് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. അഖിൽ കൊലക്കേസിലെ പ്രതികളെല്ലാം 2019-ലെ അനന്തു കൊലക്കേസിലും ഉൾപ്പെട്ടവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിചാരണ നടക്കുന്ന അനന്തു കൊലക്കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ഇവർ വീണ്ടും കൊലപാതകം നടത്തിയത്.