- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോഡലിങ് പ്രമുഖർ നിരീക്ഷണത്തിൽ; വരാപ്പുഴയിൽ എല്ലാം വ്യക്തം
കൊച്ചി: വരാപ്പുഴയിൽ മയക്കുമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിലാകുമ്പോൾ ചർച്ചയാകുന്നത് മാഫിയാ സാന്നിധ്യം. പ്രതികൾക്ക് മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടവും ഇടുപാടുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്‌ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ് , രഞ്ജിത്ത്, ഷൊർണൂർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരാണ് പിടിയിലായത്.
ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിലെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കറുകപ്പള്ളി എളമക്കരയിലെ ഒരു ലോഡ്ജിൽ വെച്ച് വരാപ്പുഴ സ്വദേശിയായ യുവതിയടക്കം ആറ് പേരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ലോഡ്ജിൽ യുവതിയടക്കമുള്ള ഒരു സംഘം തങ്ങുന്നുണ്ടെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. പൊലീസ് എത്തിയിട്ടും സംഘത്തിന് കൂസലൊന്നുമുണ്ടായിരുന്നില്ല.
കൊക്കെയിൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. മയക്കുമരുന്ന് സ്വന്തം ഉപയോഗിത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതായിരുന്നു. ബെംഗളൂരുവിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. പ്രതികളിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന ്കിട്ടി. അറസ്റ്റിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടുന്ന സമയം പൊലീസിനെ ചെറുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. അൽകാ ബോണിയാണ് സംഘത്തെ നയിച്ചിരുന്നത്.
മോഡൽ അൽക്ക ബോണി മോഡലിങ് രംഗത്തുള്ളവർക്കും ലഹരി കച്ചവടം നടത്തിയതായി സൂചനയുണ്ട്. ലഹരി കച്ചവടത്തിൽ പങ്കാളികളായി പ്രവർത്തിച്ചതും മോഡലിങ് രംഗത്തെ വനിതാ സുഹൃത്തുക്കളാണെന്നാണ് സൂചന. വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ ബോസ് എന്ന് പറയുന്നയാൾക്ക് പ്രതിദിനം 45,000 രൂപയാണ് ലഭിക്കുന്നത്. തുടർന്നാണ് മോഡലിങ്ങ് മറയാക്കി ഇവർ ലഹരിക്കച്ചവടം നടത്തിയത്. അൽകാ ബോണിയുടേതാണ് കിട്ടിയ ഡയറി. ഇതിലെ ബോസിനേയും പൊലീസ് തിരിച്ചറിയുന്നുണ്ട്. അൽകാ ബോണിക്ക് സിനിമാക്കാരുമായും ബന്ധമുണ്ട്.
ലഹരി കച്ചവടം നടത്തിയത് ഇരട്ടി ലാഭം ലക്ഷ്യമിട്ട് ആണെന്ന് വ്യക്തമായി. അറസ്റ്റു ചെറുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് സംഘം യുവാക്കളെ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ ഡയറി നിർണ്ണായകമാണ്. കണക്കു പുസ്തകമാണ് ഇത്. ബോസിന് കൈമാറാനായിരുന്നു ഈ കണക്ക് സൂക്ഷിക്കൽ.
കണക്കു പുസ്തകത്തിൽ ഇടപാടുകാർ വാങ്ങിയ ലഹരിമരുന്നിന്റെ അളവുൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. 13-ാം തീയതി മുതൽ സംഘം എളമക്കരയിലെ ലോഡ്ജിൽ താമസിച്ചുവരികയാണെന്നാണു വിവരം. രണ്ട് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണിൽനിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. റൂമിലെത്തുന്നവർക്ക് സംശയമുണ്ടെങ്കിൽ അത് പറഞ്ഞു കൊടുക്കാനായിരുന്നു ഇത്.
പൊലീസ് എത്തുന്നതിന് മുൻപ് കടന്നു കളഞ്ഞ അജിത്ത്, മിഥുൻ മാധവ് എന്നിവരാണ് ലഹരിയിടപാടുകളുടെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ. മോഡലിങ്ങിനും മറ്റു ജോലികൾക്കുമായി കൊച്ചിയിലെത്തിയ ഇവർ കൂടുതൽ ലാഭം ലക്ഷ്യമിട്ടു ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. പിടിയിലായവരിൽ രഞ്ജിത്ത് 3 കൊലപാതകശ്രമ കേസിലെയും ഒരു പിടിച്ചുപറി കേസിലെയും പ്രതിയാണ്, സൂരജിന് വിവിധ സ്റ്റേഷനുകളിലായി 4 മോഷണ കേസുകളുണ്ട്.