- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചപ്പോൾ അനാഥരായത് മൂന്നുസഹോദരിമാർ
കണ്ണൂർ: കണ്ണൂർ, കക്കാട് തുളിച്ചേരിയിൽ പ്ലംബിങ്ങ് തൊഴിലാളിയായ അമ്പൻ അജയകുമാറിനെ(61) മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാലുപ്രതികളെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. തുളിച്ചേരി നമ്പ്യാർ മെട്ടയിലെ ടി. ദേവദാസ്, സഞ്ജയ് ദാസ്, സൂര്യദാസ്, അസം സ്വദേശി അസദുൽ എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്..
സഞ്ജയ് ദാസും സൂര്യദാസും ദേവദാസിന്റെ മക്കളാണ്. അതിനിടെ അമ്പൻ അജയകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അജ്ഞാത സംഘം തകർത്ത സംഭവത്തിലും പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ച രാവിലെയാണ് തുളിച്ചേരി നമ്പ്യാർമെട്ടയിലെ ടി.ദേവദാസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തകർത്തത്.
റോഡിൽ വാഹനങ്ങൾ കഴുകിയ മലിനജലം ഒഴുക്കിവിട്ടെന്ന നിസാര കാര്യത്തെ ചൊല്ലിയുള്ള അയൽവാസികൾ തമ്മിലുള്ള വാക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദേവദാസിന്റെ വീട്ടുമുറ്റത്തു നിന്നും കാറും ഓട്ടോറിക്ഷയും കഴുകിയ മലിന ജലം തൊട്ടടുത്ത റോഡിലേക്ക് ഒഴുക്കിവിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് തുളിച്ചേരി നമ്പ്യാർ മെട്ടയിലെ അമ്പൻ ഹൗസിൽ അജയകുമാറിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
ഞായറാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് ഇതു സംബന്ധിച്ച് അയൽവാസികളായ ദേവദാസ്, മക്കളായ സജ്ഞയ് ദാസ്, സൂര്യ ദാസ് എന്നിവരുമായി അജയകുമാർ വാക്കേറ്റം നടത്തിയിരുന്നു. അയൽവാസികളും നാട്ടുകാരും ചേർന്നാണ് ഇരുവിഭാഗത്തെയും ശാന്തരാക്കി താൽക്കാലികമായി പ്രശ്നം അവസാനിപ്പിച്ചത്. ഇതിനു ശേഷം രാത്രി എട്ടരയോടെ ദേവദാസിന്റെ വീടിനടുത്തുള്ള പൂട്ടിയിട്ട കടവരാന്തയിൽ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈക്കിലെത്തിയ ദേവദാസിന്റെ മക്കളും ഇതര സംസ്ഥാനതൊഴിലാളിയും ദേവദാസും ചേർന്ന് അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഹെൽമെറ്റ്, കസേര, കല്ലുകൾ എന്നിവ കൊണ്ടാണ് അജയകുമാറിന്റെ തലയ്ക്ക് ഇവർ മാരകമായി മർദ്ദിച്ചത്. അജയകുമാറിന്റെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ അയൽവാസിയായ കെ.പ്രവീൺ കുമാറി (51)യും അക്രമം തടയുന്നതിനിടെ പ്രതികൾ അതി മാരകമായി മർദ്ദിച്ചു. റോഡിൽ വീണു കിടന്ന ഇരുവരെയും പ്രദേശവാസിയായ കോൺഗ്രസ് നേതാവ് കല്ലിക്കോടൻ രാജേഷിന്റെ നേതൃത്വത്തിലാണ് ആംബുലൻസിൽ കണ്ണൂർ നഗരത്തിലെ കൊയിലി ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരുക്കേറ്റ അജയകുമാർ അതിനിടെ മരിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം പരുക്കേറ്റ പ്രവീൺ കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. വാക് തർക്കത്തെ തുടർന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് അജയകുമാറിന്റെ കൊലപാതകത്തിലെത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
അജയകുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പൊലിസ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റു മോർട്ടം നടത്തിയതിനു ശേഷം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കൊല്ലപ്പെട്ട തുളിച്ചേരി കേളോത്തും കണ്ടി വീട്ടിൽ അമ്പൻ ജയകുമാർ മൂന്ന് സഹോദരിമാരുടെ ഏക ആശ്രയമായിരുന്നു. ഇല്ക്ട്രീഷ്യനായ അജയകുമാർ പൊതുവെ ശാന്തസ്വഭാവക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.കെ രാഗേഷിന്റെ ബന്ധുവാണ് അജയകുമാർ. അജയകുമാറിന്റെ വീട് കെ.സുധാകരൻ എംപി കെ.വി സുമേഷ് എംഎൽഎ, എം.വി ജയരാജൻ, അഡ്വ. മാർട്ടിൻ ജോർജ്, മുൻ മേയർ ടി.ഒ മോഹനൻ, വി.പി അബ്ദുൾ റഷീദ് തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.