- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
കണ്ണൂർ: പെരിങ്ങോം മാതമംഗലത്തുനിന്ന് കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ കൊലപാതകവും ആത്മഹത്യയും എന്ന നിഗമനത്തിൽ പൊലീസ്. ഈ വീട് നോക്കാൻ ഏല്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്ന് 22 കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനാൽ കൂടുതൽ അന്വേഷണം നടക്കും.
ഇരുവരും സുഹൃത്തുക്കളാണ്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മാതമംഗലം സ്വദേശി അനില (33), കുറ്റൂർ ഇരൂൾ സ്വദേശി സുദർശൻ പ്രസാദ് എന്ന ഷിജു (34) എന്നിവരാണ് മരിച്ചത്. അനിലയെ വിമുക്തഭടൻ ജിറ്റി ജോസഫിന്റെ പയ്യന്നൂർ അന്നൂർ കൊരവയലിലെ വീട്ടിലും ഷിജുവിനെ ഇരൂൾ വെള്ളരിയാനത്തെ റബർ തോട്ടത്തിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരമാവധി തെളിവ് ശേഷരണത്തിന് ശേഷം കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കും.
അനിലയും ഷിജുവും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്ന് വിവരം. അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ബന്ധുക്കളടക്കം അനിലയെ നിർബന്ധിച്ചു. അനില അതിന് തയ്യാറായെങ്കിലും ബന്ധം തുടരാൻ ഷിജു നിർബന്ധിച്ചുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. അനിലയ്ക്ക് രണ്ട് മക്കളുണ്ട്. ഷിജുവും വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണ്. ഇരുവരും അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലൂടെയാണ് അടുത്തത്.
ടാപ്പിങ് തൊഴിലാളിയായ ഷിജുവിന്റെ വീടിനടുത്താണ് റബർ തോട്ടം. സഹോദരനാണ് ഇന്നലെ രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.വിനോദ യാത്രയ്ക്ക് പോയ ജിറ്റി ജോസഫും കുടുംബവും സുഹൃത്തായ ഷിജുവിനെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്നു. വീടിന്റെ താക്കോലും നൽകിയിരുന്നു. ഇന്നലെ രാവിലെ ഷിജുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ വീട്ടുടമ ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ വന്നുനോക്കിയപ്പോഴാണ് യുവതിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിൽ കാണുന്നത്.
വാതിൽ ചാരിയ നിലയിലായിരുന്നു. അനിലയെ ജിറ്റി ജോസഫിനും കുടുംബത്തിനും അറിയില്ല. അനിലയെ ഈ വീട്ടിലേക്ക് വിളിച്ചുവരുത്തി ഷിജു കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ സംശയം. മാതമംഗലത്തെ ഫർണിച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന അനില കഴിഞ്ഞ മൂന്നിന് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മടങ്ങിയെത്താത്തതിനെ തുടർന്ന്ഭർത്താവ് പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. അനിലയുടെ മുഖംവികൃതമായ നിലയിലായിരുന്നു. മാരകമായി പരിക്കേറ്റ് മുഖം വികൃതമായ നിലയിലായിരുന്നു. വായിൽനിന്നടക്കം ചോരയൊലിച്ച നിലയിൽ വീടിനുള്ളിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു. ഷാൾകൊണ്ട് മുഖം മൂടിയിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുമുണ്ട്.
കുടുംബ സമേതം വിനോദയാത്ര പോകുന്നതിനാൽ പയ്യന്നൂർ അന്നൂരിലെ തന്റെ വീട് വീട്ടുടമയായ ബെറ്റി ജോസഫ് പരിചയക്കാരനായ ഷിജുവിനെ നോക്കാൻ ഏൽപ്പിക്കുന്നത്. വീട്ടിലെ നായകളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിനായിരുന്നു ഇത്. ഷിജുവിന്റെ നാടായ ഇരൂളിൽ താമസിച്ചിരുന്ന പരിചയത്തിന്മേലുള്ള വിശ്വാസത്തിലാണ് വീടിന്റെ താക്കോൽ അദ്ദേഹം കൈമാറിയത്. താക്കോൽ കിട്ടിയതോടെ കാമുകിയെ ഷിജു വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് നിഗമനം.
ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്ന് നായകളുടെ അസാധാരണമായ കുര കേട്ടാണ് സമീപവാസികൾ ഉണർന്നത്. തലേദിവസം അസ്വാഭാവികമായൊന്നും വീട്ടിൽനിന്ന് കേട്ടിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച ഷിജുവിനെ പരിസരത്തുള്ള വീട്ടമ്മമാർ കണ്ടിരുന്നതായും വിവരമുണ്ട്. നായകളുടെ കുര കേട്ടാണ് പരിസരവാസികൾ ബെറ്റിയുടെ ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടർന്ന്, അവർ സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുന്നനിലയിൽ കാണുന്നത്. രക്തം വാർന്നൊലിക്കുന്ന നിലയിലുള്ള ശരീരം കണ്ട ഉടനെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകം നടത്തിയശേഷം നേരം പുലരും മുമ്പ് ഷിജു ഇദ്ദേഹം സ്വന്തം നാട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അന്നൂരിൽനിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരൻ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയനിലയിൽ ഷിജുവിന്റെ മൃതദേഹം കണ്ടത്.
അനിലയുടെ മുഖത്തും ശരീരത്തിലും മാരകമായ മുറിവുകൾ ഉണ്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ അനീഷ് പറഞ്ഞു. മുഖത്തുനിന്ന് ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു. വീട്ടിൽനിന്ന് പോരുമ്പോൾ ഇട്ട വസ്ത്രമല്ല അനിലയുടെ ദേഹത്തുണ്ടായിരുന്നത്. ഇത് കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്നും അനീഷ് പറഞ്ഞു.