- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊട്ടിയിലെ തെളിവെടുപ്പിനിടെ എഎസ്ഐ മകളുടെ കയ്യിൽ കയറിപ്പിടിച്ചു; സംഭവം പുറത്തുപറയരുതെന്ന് പൊലീസ് മകളോട് ആവശ്യപ്പെട്ടു; പോക്സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ചതിൽ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടി പിതാവ്; ഒപ്പിടാനാണെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഒന്നും ചെയ്യിക്കാതെ പറഞ്ഞയച്ചെന്നും ആരോപണം
അമ്പലവയൽ: വയനാട് അമ്പലവയൽ പോക്‌സോ കേസ് ഇരയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം. ഊട്ടിയിലെ തെളിവെടുപ്പിനിടെ എഎസ്ഐ മകളുടെ കയ്യിൽ കയറിപ്പിടിച്ചു. സംഭവം പുറത്തുപറയരുതെന്ന് പൊലീസ് മകളോട് ആവശ്യപ്പെട്ടെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
''ഈ അന്വേഷണത്തിൽ വിശ്വാസമില്ല, ആദിവാസികളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത്, വിദ്യാഭ്യാസമില്ല, വിവരമില്ല എന്നൊക്കെയാണ് അവരുടെ ചിന്താഗതി, പൊലീസ് വീട്ടിലേക്ക് വന്നിട്ടില്ല, ഒപ്പിടാനാണെന്ന് പറഞ്ഞ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, അവിടെ ചെന്നപ്പോൾ ഒന്നും ചെയ്യിക്കാതെ പറഞ്ഞയച്ചു''- പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.
അമ്പലവയൽ എഎസ്ഐ, ടി.ജെ. ബാബുവിനെതിരെയാണ് കേസ്. സസ്‌പെൻഷനിലായ എഎസ്ഐ ഒളിവിലാണ്. അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്പലവയൽ ഗ്രേഡ് എഎസ്‌ഐ ടി.ജി ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകും. വയനാട് അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയാണ് ബാബു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി രാഹുൽ ആർ. നായരാണ് നടപടിയെടുത്തത്.
എഎസ്ഐക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു. പതിനേഴുകാരിയായ അതിജീവിതയെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവദിവസം കൂടെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർക്ക് വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.
പോക്‌സോ കേസിന് പുറമെ പട്ടികജാതി - പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസടുത്തിട്ടുണ്ട്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്‌ഐ ഉപദ്രവിച്ചെന്നാണ് കേസ്.
തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവേ നഗരത്തിൽ വണ്ടി നിർത്തി. ഗ്രേഡ് എഎസ്‌ഐ ടി.ജി ബാബു പെൺകുട്ടിയെ മാറ്റി നിർത്തി കയ്യിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഷെൽട്ടർ ഹോമിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഇണഇ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
മറുനാടന് മലയാളി ബ്യൂറോ