- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗരറ്റ് ആവശ്യപ്പെട്ട് യുവാക്കൾ എത്തിയത് കട അടയ്ക്കാൻ നേരം; വിവരം ധരിപ്പിച്ച് സിരഗറ്റ് നൽകാത്തത് പ്രകോപനത്തിന് കാരണമായി; ബേക്കറി ഉടമയുടെ മുതുകിൽ കത്തി കുത്തിയിറക്കി തലയിൽ കമ്പി വടി കൊണ്ട് മർദ്ദിച്ചു; അക്രമത്തിൽ ബേക്കറി ജീവനക്കാരുൾപ്പടെ 5 പേർക്ക് പരിക്ക്; മറ്റൊരു സ്ഥലത്തും അക്രമമുണ്ടാക്കിയ സംഘത്തെത്തേടി പൊലീസ്
അടിമാലി: ബേക്കറിയിൽ സിഗരറ്റ് ലഭിക്കാത്തതിനെത്തുടർന്ന് യുവാക്കൾ സംഘം ചേർന്ന് കടയുടമയെ മർദിച്ചതായി പരാതി.അക്രമത്തിൽ വ്യാപാരികൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു.വ്യാഴാഴ്ച രാത്രിയാണു സംഭവം.
സിഗരറ്റ് ആവശ്യപ്പെട്ട് ബേക്കറിയിലെത്തിയ യുവാക്കളോട് കട അടയ്ക്കുകയാണെന്ന് അറിയിച്ചതാണ് പ്രകോപനത്തിനു കാരണമെന്നു വ്യാപാരികൾ പറയുന്നു.കട അടയ്ക്കുകയണെന്നും നൽകാൻ കഴിയില്ലെന്നും അരിയിച്ചതോടെ പ്രകോപിതരായ അക്രമികൾ മുഹമ്മദ് അലിയുടെ തലയിൽ കമ്പിവടികൊണ്ട് അടിച്ച് മുതുകിൽ സ്റ്റീൽ കത്തി കുത്തിയിറക്കി.
സ്ഥാലത്തുണ്ടായിരുന്നവർ ഉടനെ മുഹമ്മദ് അലിയെ ആശുപത്രിയിലെത്തിച്ചു.3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുത്തിയ കത്തിയുടെ കഷണം എടുത്തു നീക്കിയത്.അടിമാലി പൊലീസ് സ്റ്റേഷന് എതിർവശത്ത് ബേക്കറി നടത്തുന്ന മേട്ടുപ്പാളയം സ്വദേശികളായ മുഹമ്മദ് അലി (26), സക്കീർ ഹുസൈൻ (34), ബേക്കറി ജീവനക്കാരൻ എസ്.സൂര്യ (29), കല്ലാർകുട്ടിയിലെ വ്യാപാരി വടക്കേക്കര ഷംനാദ് (30), മുതിരപ്പുഴ ചക്കിയാനിക്കുന്നേൽ അഭിജിത് (22) എന്നിവരാണ് അക്രമത്തിൽ പരിക്കേറ്റ മറ്റുള്ളവർ.
വ്യാപാരികളെ മർദിച്ച സംഘം കല്ലാർകുട്ടിയിലും സംഘട്ടനമുണ്ടാക്കിയതായി പരാതിയുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം നടന്നു വരികയാണെന്ന് അടിമാലി എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ