ന്യൂഡൽഹി: ഓസ്ട്രേലിയൻ വനിതയെ കൊന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യൻ യുവാവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ്(5.23 കോടി രൂപ)യാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കുറ്റവാളിയായ ഇന്ത്യാക്കാരൻ ( പഞ്ചാബ് സ്വദേശി) രാജ്വീന്ദർ സിങ് നാലുവർഷങ്ങൾക്ക് ശേഷം ഡൽഹി പൊലീസിന്റെ പിടിയിലായി. ഇയാൾ ഓസ്‌ട്രേലിയയിൽ മെയിൽ നഴ്‌സായി ജോലി ചെയ്തുവരവേയാണ് സംഭവം. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് പൊലീസാണ് ഇയാളെ പിടികൂടുത്തനിത് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. 2018ലാണ് കേസിനാസ്പദമായ സംഭവം

2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ ഫാർമസി ജീവനക്കാരി തോയ കോർഡിങ് (24)എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്വീന്ദർ സിങ് എന്ന ഇന്ത്യൻ നഴ്സിനെ അന്വേഷിക്കുന്നത്.മകളെ കാണാത്തതിനെ തുടർന്ന് പിറ്റേന്ന് യുവതിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.തോയ കോർഡിങ്‌ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയിൽ ഉപേക്ഷിച്ച് ജോലി രാജിവച്ച് ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയി ജോലി നോക്കിയ രാജ്വീന്ദർ നാടുവിട്ടത്. പഞ്ചാബിലെ ബുട്ടർ കലാം സ്വദേശിയാണ് ഇയാൾ.

കേൺസിൽനിന്ന് സിഡ്നിയിൽ എത്തിയ ഇയാൾ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാൾ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേൺസിൽ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല,

ഇന്ത്യയിലുണ്ടെന്ന അറിവിനെ തുടർന്ന് 2021 മാർച്ചിൽ ഇയാളെ പിടിച്ചേൽപ്പിക്കാൻ സഹായിക്കണമെന്ന് ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് കേന്ദ്ര സർക്കാർ ഈ മാസം അംഗീകാരം നൽകി. തുടർന്നാണ് ഇയാളെ ഡൽഹി പൊലീസ് പിടികൂടിയത്. ക്വീൻസ്ലാൻഡ് പൊലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും വലിയ പ്രതിഫല തുകയാണ് ഇയാളെ കണ്ടെത്തുന്നവർക്ക് പ്രഖ്യാപിച്ചത്. രാജ്വിന്ദറിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ശേഷം ഓസ്ട്രേലിയയിലേക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നും ക്വീൻസ്ലാൻഡ് കമ്മിഷണർ കാതറീന കരോൾ അറിയിച്ചു. ഡൽഹി പൊലീസും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും സംയുക്തമായാണ് ഇയാളെ കണ്ടെത്തിയത്.