കൊച്ചി: നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ തിരുമ്മു ചികിത്സ നടത്തുന്ന വൈദ്യർ. അതായിരുന്നു ഏതാനും ദിവസം മുമ്പ് വരെ ഇലന്തൂരുകാർക്ക് ഭാഗവൽ സിങ്. നാട്ടുകാർക്ക് ആർക്കും അദ്ദേഹത്തെ കുറിച്ച മോശം അഭിപ്രായവും പറയാൻ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് രണ്ട് സ്ത്രീകളെ നരബലി നൽകിയ വ്യക്തിയാണ് ഇയാളെന്ന് അറിഞ്ഞതോടെ കേരളം ഒട്ടാകെ നടുങ്ങുകയാണ്. കാരണം, ഇദ്ദേഹം സൈബറിടത്തും വളരെ ആടീവായ വ്യക്തിയാണ്. ചെറു കവിതാശകലങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഭാഗവൽ സിങ് സൈബർ ലോകത്തിന്റെയും താരമായത്. അതുകൊണ്ട് തന്നെ ഫേസബുക്കിലും വിശാലമായ ബന്ധങ്ങളാണ് ഇയാൾക്ക് ഉണ്ടായിരുന്നത്.

നാല് ദിവസം മുമ്പും ഫേസ്‌ബുക്കിൽ സജീവമായിരുന്നു ഇയാൾ. 'ഉലയൂതുന്നു.. പണിക്കത്തി കൂട്ടുണ്ട്..കുനിഞ്ഞ തനു' എന്ന വരികളാണ് അദ്ദേഹം ഫേസ്‌ബുക്കിൽ ഒക്ടോബർ ആറിന് കുറിച്ചത്. സമാനമായ വിധത്തിൽ നിരവധി കവികകൾ ഭാഗവൽ സിങ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫേസ്‌ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്.

പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുർമന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ഭഗവന്ത് സിങ്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. ഇവർക്കായി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവർത്തിച്ചത്. ഭഗവന്ത് സിംഗിനെ ഇന്നലെ രാത്രിയാണ് അറസ്റ്റു ചെയ്തത്. പെണ്ണുകേസെന്ന സൂചനയാണ് നാട്ടുകാർക്ക് പൊലീസ് നൽകിയത്. തിരുമൽ വിദഗ്ധനാണ് ഇയാൾ. ഇലന്തൂരുകാരൻ തന്നെയാണ് ഭഗവന്ത്.

ഇലന്തൂരിൽ നിന്ന് പുന്നായ്ക്കാട് വഴിയിലാണ് വീട്. ഭഗത് സിംഗെന്നാണ് ഏവരും വിളിക്കുന്നത്. പുളിന്തിട്ട പള്ളിക്ക് അടുത്താണ് വീട്. പള്ളിക്ക് അകത്തു കൂടിയും വീട്ടിലേക്ക് പോകും. ഇലന്തൂർ പുളിത്തട്ടയിലാണ് വീട്. തിരുമലും മറ്റും ചെയ്തു നടക്കുന്ന ഇയാൾ എന്തിനാണ് ഇയാൾ നരബലി നടത്തിയെന്ന് നാട്ടുകാർക്ക് പിടികിട്ടുന്നില്ല. സൗമ്യനായി നാട്ടുകാരോട് ഇടപെടും. ഉളുക്ക് പോലുള്ള അസുഖങ്ങൾ എത്തുമ്പോൾ നാട്ടുകാർ ആദ്യം ഓടിയെത്തുന്നതും ഇയാളുടെ അടുത്താണ്. ഇന്നലെ രാവിലെ പൊലീസ് സംഘം എത്തി. ഭാര്യയേയും ഭർത്താവിനേയും കൊണ്ടു പോയി. രാവിലെ വാർത്ത എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന നരബലിയിൽ വ്യക്തത വന്നത്. ഇലന്തൂർകാരനാണ് ഇയാൾ. ഇല്ലം പോലൊരു കുടുംബത്തിലെ അംഗമായിരുന്നു.

ജനസമ്മതനായ തിരുമലുകാരനായിരുന്നു ഭഗവന്തെന്നാണ് നാട്ടുകാർ പറയുന്നത്. ഭാര്യയെ കുറിച്ച് മറ്റൊന്നും ആർക്കും അറിയില്ല. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയിൽ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബർ 26 മുതൽ കാണാതായിരുന്നു. ഈ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങൾ കണ്ടെത്തിയത്. ആറന്മുള ഇലന്തൂരിലെ ദമ്പതിമാർക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്.