ന്യൂഡൽഹി: അമ്മയുടെ രഹസ്യബന്ധം നേരിട്ടുകണ്ട എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്തുകൊലപ്പെടുത്തിയ കശാപ്പുകാരൻ ഡൽഹിയിൽ അറസ്റ്റിൽ. സെൻട്രൽ ഡൽഹിയിലെ യമുന ഖാദർ വനമേഖലയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവ് പെൺകുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ബിഹാർ സ്വദേശിയായ ജനിച്ച ബാദ്ഷാ 20 വർഷം മുമ്പ് ജോലിക്കായി ഡൽഹിയിൽ എത്തിയതാണ്. തുർക്ക്മാൻ ഗേറ്റ് ഏരിയയിൽ കശാപ്പുകാരനായി ജോലി ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി. മയക്കുമരുന്നിന് അടിമയായ റിസ്വാൻ കഞ്ചാവ് വലിക്കാൻ പതിവായി യമുന ഖാദറിൽ പോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ദര്യഗഞ്ച് സ്വദേശിയായ കുട്ടിയാണു ക്രൂരമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് നാലിനും അഞ്ചിനും ഇടയിലെ രാത്രിയിലായിരുന്നു സംഭവം. ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു ഗൃഹനാഥൻ. പുലർച്ചെ നാലു മണിയോടെ എഴുന്നേറ്റു നോക്കിയപ്പോൾ പെൺകുട്ടികളിലൊരാളെ കാണാനില്ലായിരുന്നു. അയൽപക്കത്തു തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് അന്വേഷിക്കാൻ 50 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ചു.

തിരച്ചിലിനൊടുവിൽ ഓഗസ്റ്റ് 18ന് പെൺകുട്ടിയുടെ മൃതദേഹം, നിറയെ മുറിവുകളോടെ യമുന ഖാദർ പ്രദേശത്തു കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് എഫ്‌ഐആറിൽ കൊലപാതകം, പോക്‌സോ വകുപ്പുകളും ചേർത്തു. 50 പൊലീസുകാരുടെ സംഘമാണ് കേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തിയതെന്നു ഡിസിപി (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു.

സമീപത്തെ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. യമുന ഖാദർ പ്രദേശത്തും പരിസരത്തുമായി താമസിക്കുന്ന 200 ഓളം ആളുകളെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതിനായി ചോദ്യം ചെയ്തു. ഇതിനിടെ കശാപ്പുകാരനായ ബാദ്ഷാ കുട്ടിയെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടെന്നും മിഠായി നൽകി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം റിസ്വാൻ യമുന ഖാദറിൽ എത്തിയിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ പ്രേരണ എന്തെന്ന് ആരാഞ്ഞപ്പോഴാണ് രഹസ്യബന്ധത്തിന്റെ ചുരുളഴിഞ്ഞത്. യമുന ഖാദറിൽ വന്നിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും അടുത്തിടപഴകുന്നതു കുട്ടി കണ്ടു. ഇതോടെ, കുട്ടിയെ വകവരുത്താൻ തീരുമാനിച്ചു. കഞ്ചാവ് വലിക്കാനായി പെൺകുട്ടിയുടെ വീടിന്റെ സമീപമെത്തിയ റിസ്വാൻ, രാത്രിവരെ കാത്തിരുന്നു. വീട്ടുകാർ ഉറങ്ങിയ സമയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കഴുത്തറുത്തുകൊല്ലുകയായിരുന്നു. പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു' ഡിസിപി ശ്വേത ചൗഹാൻ വിശദീകരിച്ചു.

ബിഹാറിൽ ജനിച്ച റിസ്വാൻ 20 വർഷം മുൻപാണു ഡൽഹിയിലെത്തിയത്. തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് കശാപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു. ലഹരിക്ക് അടിമയായ റിസ്വാൻ, കഞ്ചാവ് വലിക്കാനായി യമുന ഖാദർ പ്രദേശത്തു പോവുക പതിവാണെന്നു പൊലീസ് പറഞ്ഞു.