- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഹസൻകുട്ടി എന്ന കബീർ
തിരുവനന്തപുരം: പേട്ടയിൽ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസൻകുട്ടിയെന്ന കബീർ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തുന്നയാളാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷൻ സി.എച്ച്.നാഗരാജു. ഇയാൾക്കെതിരെ നിരവധി പോക്‌സോ കേസുകൾ ഉണ്ടെന്നും നാഗരാജു വ്യക്തമാക്കി. പ്രതിയെ കൊല്ലത്ത് വച്ചാണ് പ്രതിയെ പിടൂകൂടിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 18ന് അർദ്ധരാത്രിയോടെ പേട്ടയിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കവേയാണ് മേരിയെന്ന രണ്ടുവസ്സുകാരിയെ ഹസൻകുട്ടി തട്ടിക്കൊണ്ട് പോയത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു ഓടിയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു.
'ഹസൻകുട്ടി എന്നറിയപ്പെടുന്ന കബീറാണ് പ്രതി. പോക്സോ ഉൾപ്പടെ എട്ടോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ജനുവരി 12-ാം തീയതിയാണ് കൊല്ലം ജയിലിൽ നിന്ന് ഇറങ്ങിയത്. 2022-ൽ പെൺകുട്ടിക്ക് മിഠായി നൽകി വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിട്ടുണ്ട്. മോഷണം അടക്കമുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. അലഞ്ഞ് നടക്കുന്ന ആളാണ്. കൃത്യമായ വിലാസം ഇല്ലാത്തതിനാൽ കണ്ടെത്താൻ പൊലീസ് ഒരുപാട് ബുദ്ധിമുട്ടി. കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
തട്ടിയെടുത്ത പെൺകുട്ടിയുമായി തൊട്ടടുത്ത റെയിൽവേ ട്രാക്കിനടുത്തേക്കാണ് പോയത്. തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി കരഞ്ഞപ്പോൾ വായപൊത്തിപ്പിടിച്ചു. തുടർന്ന് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാൾ പലസ്ഥലങ്ങളിൽ കറങ്ങി' സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കേസ് രേഖപ്പെടുത്താത്ത ചില സംഭവങ്ങളിലും ഇയാൾ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ മൊഴികളിൽ നിന്നാണ് അക്കാര്യം വ്യക്തമാകുന്നത്. അത് സംബന്ധിച്ച് തെളിവെടുപ്പ് നടത്തും. ചില സ്ഥലങ്ങളിൽ ആളുകളിൽ ഇയാളെ ആളുകൾ അടിച്ചോടിച്ചുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
തമ്പനൂർ കെഎസ്ആർടി സ്റ്റാൻഡ് മുതൽ കൊല്ലം വരെയുള്ള ഇടങ്ങളിൽ നിരവധി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹസൻകുട്ടിയെ കാണുമ്പോൾ മലയാളിയാണെന്ന് തോന്നുന്നുണ്ട്. താൻ ഗുജറാത്തിലായിരുന്നു ചെറുപ്രായത്തിലെന്നും അവിടെ നിന്ന് കേരളത്തിലേക്കെത്തിയതാണെന്നും ഇയാൾ പറയുന്നുണ്ട്. അതിൽ വ്യക്തതയില്ലെന്നും കമ്മീഷണർ പറഞ്ഞു.
നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി മേൽവിലാസമില്ല. ലൈംഗിക കുറ്റകൃത്യങ്ങൾ സ്ഥിരമായി ചെയ്യുന്ന ആളാണ് പ്രതി. വായിക്കാനോ എഴുതാനോ അറിയാത്ത ആളാണ് പ്രതിയെന്നും കമ്മീഷണർ വ്യക്തമാക്കി.
ജനുവരി 12നാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ഫോട്ടോഗ്രാഫിൽ നിന്നും പ്രതിയെ തിരിച്ചറിയാൻ ജയിൽ ഉദ്യോഗസ്ഥർ സഹായിച്ചുവെന്നും കമ്മീഷണർ വ്യക്തമാക്കി. രാത്രി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അനുമാനം. ട്രെയിൻ ഇറങ്ങി അവിടെ വന്നപ്പോൾ അന്നേ ദിവസം 10.30 അവിടെ വന്ന് കരിക്ക് കുടിച്ചു. അപ്പോൾ ഈ കുട്ടിയെ കണ്ടുവെന്നും എടുത്തുകൊണ്ടു പോയെന്നും പറയുന്നു. പേട്ട റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി ചാക്കയിലേക്ക് നടക്കുകയായിരുന്നു - നാഗരാജു വ്യക്തമാക്കി.
രണ്ട് ആഴ്ച മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പിന്നീട് 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
കഴിഞ്ഞ രണ്ടുദിവസമായി പ്രതിക്കു പിന്നാലെയായിരുന്നു അന്വേഷണസംഘം എന്നാണ് ലഭിക്കുന്ന വിവരം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് ഇടയിലും പൊലീസ് വിശദമായ അന്വേഷണത്തിലായിരുന്നു. സിസി ടിവികൾ അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.