- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കീമോ കഴിഞ്ഞ യുവതിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ച് ഭർത്താവ്
വെച്ചൂച്ചിറ: ഗർഭാശയ കാൻസർ ബാധിച്ച് കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോൾ ഭർത്താവ് ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തിയ യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കേ മരിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് റിമാൻഡിലാണ്. സെർവിക് കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരപ്രവർത്തിക്ക് ഇരയായി മരിച്ചത്.
മെയ് 28 മുതൽ ജൂൺ 15 വരെയുള്ള വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നൽകിയ പരാതിയിൽ ഭർത്താവ് കൊല്ലമുള സ്വദേശി ജയനെതിരേ കഴിഞ്ഞ 19 ന് പൊലീസ് കേസെടുക്കുകയും വെച്ചൂച്ചിറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെരുന്തേനരുവിക്ക് സമീപമുള്ള വാടക വീട്ടിൽ വച്ചാണ് പല തവണ ബലം പ്രയോഗിച്ച് യുവതിയെ ഇയാൾ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്.
വിസമ്മതിച്ച യുവതിയെ കട്ടിലിൽ നിന്ന് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇതേ തുടർന്ന് ഗുരുതരമായ തോതിൽ രക്തസ്രാവം ഉണ്ടായി കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി പെരുനാട് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ രേഖപ്പെടുത്തിയിരുന്നു.