- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചീമേനി സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കാസർകോട്: ചീമേനിയിൽ പഞ്ചായത്തിലെ ക്ലർക്കിന്റെയും മക്കളുടെയും മരണം പുറത്തറിഞ്ഞത് ഉച്ചയോടെ. ചീമേനി ചെമ്പ്രക്കാനത്ത് സജന (34), മക്കളായ ഗൗതം (9), തേജസ് (6) എന്നിവരാണ് മരിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിൽ യു.ഡി ക്ലർക്കാണ് സജന. ഞണ്ടാടി സ്വദേശിനിയാണ്.
പറമ്പിൽ ജോലി ചെയ്തിരുന്ന ഭർതൃപിതാവ് ശിവശങ്കരൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് സജനയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകൾ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നു.കുട്ടികളെ നിലത്തുവിരിച്ച കിടക്കയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയുടെ മൃതദേഹം തൊട്ടടുത്തു തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയശേഷം സജന തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
സജനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പക്ഷേ, ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പഞ്ചായത്തിൽ, ജോലിക്ക് എത്താത്തതിനെ തുടർന്ന് സജനയെ വിളിച്ചിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ലെന്നു സഹപ്രവർത്തകർ പറഞ്ഞു. ചീമേനി വിവേകാനന്ദ മന്ദിരത്തിലെ വിദ്യാർത്ഥികളാണ് ഗൗതമും തേജസും. പോയ്യംങ്കോട് കെഎസ്ഇബി ഓഫിസിലെ ഓഫിസിലെ സബ് എൻജീനീയറായ ടി. എസ്. രൻജിത്താണ് സജനയുടെ ഭർത്താവ്.
ചീമേനി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തന്നെ പോസ്റ്റ്മോർട്ടവും നടത്തും. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഞങ്ങാടിയിലെ പാടിയിൽ നാരായണന്റെയും യമുനയുടെയും മകളാണ് സജന.
അതേസമയം, എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കൂട്ടികളുമായി യുവതി കിണറ്റിൽ ചാടി. ഇതിൽ രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്.