- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ബൈക്കിലെത്തിയ ആറു പേർ; നിർത്താതെ പോയ ബൈക്കിന് പിന്നാലെ ഓടിയ പൊലീസുകാർ; സിസിടിവി ദൃശ്യ പരിശോധനയിൽ ആളുകളെ തിരിച്ചറിയുക അസാധ്യം; അക്രമം ഉണ്ടാകുമ്പോൾ മുകളിലത്തെ നിലയിൽ ആനാവൂർ ഉറക്കത്തിൽ; ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ബോണറ്റിൽ കല്ലു പതിച്ചു; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം; തിരുവനന്തപുരത്തെ ജില്ലാ കമ്മറ്റി ഓഫീസിന് പിന്നിൽ വഞ്ചിയൂർ പകയോ?
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടാകുമ്പോൾ തിരുവനന്തപുരത്ത് വീണ്ടും രാഷ്ട്രീയ സംഘർഷത്തിന് സാധ്യതകൾ. ആർ എസ് എസിനെയാണ് സംശയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ആരോപണം. ഇരുട്ടിന്റെ മറവിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. ഈ സമയം കെട്ടിടത്തിൽ ആനാവൂരും ഉണ്ടായിരുന്നു. പൊലീസ് സുരക്ഷയിലുള്ള കെട്ടിടത്തിനാണ് അക്രമം ഉണ്ടായത്.
ഇന്നലെ തിരുവനന്തപുരത്ത് ആർഎസ്എസ്-സിപിഎം സംഘർഷമുണ്ടായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ പ്രചരണ ജാഥയുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. ഇതിന്റെ പ്രതികാരമാണ് ജില്ലാ ഓഫീസിൽ ഉണ്ടായതെന്നാണ് സിപിഎം വിലയിരുത്തൽ. മൂന്ന് ബൈക്കിലെത്തിയ ആറുപേർ ആക്രമണം നടത്തി. ശാന്തി കവാടം ഭാഗത്തു നിന്ന് വന്നവർ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ ശേഷം മേട്ടുക്കടയിലേക്ക് പോയി. ഈ സമയം ഓഫീസിന് മുമ്പിൽ പൊലീസുണ്ടായിരുന്നു. ഈ രണ്ട് പൊലീസുകാർ ബൈക്കിന് പിന്നാലെ ഓടി. ഇതുകൊണ്ടാണ് ബൈക്ക് നിർത്താൻ് അക്രമികൾക്ക് കഴിയാത്തത്.
തിരുവനന്തപുരം നഗരസഭയുടെ പ്രചരണ ജാഥയിൽ വഞ്ചിയൂരിൽ ആർഎസ്എസ് അക്രമത്തിന് ശ്രമിച്ചു. അതുകൊണ്ട് തന്നെ ആർഎസ്എസ് അക്രമം നടത്താനാണ് സാധ്യതയെന്ന് ആനാവൂർ പറഞ്ഞു. താൻ മുകളിലത്തെ നിലയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. വലിയ ശബ്ദമൊന്നും കേട്ടില്ല. എകെജി സെന്റർ ആക്രമത്തിന് ശേഷം ഈ ഓഫീസിലും രണ്ട് പൊലീസുകാരുടെ കാവലുണ്ടെന്നും ആനാവൂർ അറിയിച്ചു. രണ്ട് മാസം മുമ്പായിരുന്നു എകെജി സെന്റർ ആക്രമണം.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ കല്ലേറിൽ കൊണ്ടു. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ രണ്ട് പൊലീസുകാർ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാൻ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. മൂന്ന് ബൈക്കുകളിൽ ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകൾ നിർത്താതെ തന്നെ വന്ന വേഗതയിൽ തന്നെ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാർ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തി പരിശോധിച്ചു.
എകെജി സെന്ററിൽ പടക്കമാണ് എറിഞ്ഞതെങ്കിൽ തിരുവനന്തപുരം മേട്ടുക്കടയിലെ പാർട്ടി ഓഫീസിന് നേരെ കല്ലുകളാണ് എറിഞ്ഞത്. മൂന്ന് ബൈക്കിലെത്തിയായിരുന്നു ആക്രമണം. കല്ലേറിൽ ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലകൾ തകർന്നു. ജൂൺ 30ന് രാത്രിയായിരുന്നു എകെജി സെന്ററിലെ ആക്രമണം. പൊലീസിന് പ്രതികളെ പിടികൂടാനായില്ല. കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
അറുപതു ദിവസത്തോട് അടുക്കുമ്പോഴാണ് ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടാകുന്നത്. രാത്രിയുടെ മറവിൽ എകെജി സെന്റർ മോഡലിലായിരുന്നു കല്ലേറ്. മൂന്ന് ബൈക്കിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. ഈ മേഖലയിലും സിസിടിവി ദൃശ്യങ്ങൾ ഏറെയാണ്. അതിവേഗ അന്വേഷണങ്ങൾ നടത്തിയാൽ പ്രതികളെ വേഗം പിടിക്കാം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനാവൂർ നാഗപ്പനാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി.
എകെജി സെന്റർ ആക്രമിച്ചപ്പോൾ തന്നെ അതിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. അത് പിന്നീട് ഏറെ വിവാദമായി. പ്രതികളെ കണ്ടെത്തിയതുമില്ല. എകെജി സെന്ററിൽ പടക്കം എറിഞ്ഞിട്ടും നാശനഷ്ടം ഒന്നും ഉണ്ടായില്ല. എകെജി സെന്റർ കഴിഞ്ഞാൽ തിരുവനന്തപുരത്തെ സിപിഎമ്മിന്റെ ഏറ്റവും പ്രധാന ഓഫീസാണ് മേട്ടുക്കടയിലേത്. രാത്രിയും പകലും പാർട്ടി പ്രവർത്തകർ ഇവിടെയുണ്ടാകും. ഈ ഓഫീസിലേക്കാണ് മൂന്നു പേർ ബൈക്കിലെത്തി ആക്രമണം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ