ദുബൈ: ഓൺലൈൻ തട്ടിപ്പിൽ നിന്നരക്ഷപെടാൻ പ്രധാനമായും നൽകുന്ന നിർദേശമാണ് ഒ.ടി.പി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാൽ, ഒ.ടി.പി പോലും നൽകാതെ പണം നഷ്ടമായതിന്റെ ഞെട്ടലിലാണ് ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർ. ഇദ്ദേഹം നാട്ടിലായിരുന്ന സമയത്ത35,394 ദിർഹമാണ് (ഏഴലക്ഷം രൂപ) ഒറ്റയടിക്കതട്ടിപ്പുകാർ ക്രെഡിറ്റകാർഡിൽ നിന്ന് വലിച്ചത്.

താൻ പിൻവലിക്കാത്ത പണം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് ഇദ്ദേഹം. ഫുജൈറ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.യു.എ.ഇ കേന്ദ്രീകരിച്ചപ്രവർത്തിക്കുന്ന ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ മാസം 12ന് ഉച്ചയോടെ പത്തദിർഹം ക്രെഡിറ്റകാർഡഅക്കൗണ്ടിൽ നിന്ന് ഇത്തിസാലാത്തിന്റെ ക്യൂക്കപേയിലേക്കപിടിച്ചതായി മെസേജവന്നിരുന്നു.

ഇതകാര്യമാക്കിയില്ല. ഇതിനശേഷം ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ35,394 ദിർഹം അക്കൗണ്ടിൽ നിന്നനഷ്ടമായത്. എന്നാൽ, പണം നഷ്ടമായതായി ഇ-മെയിലോ എസ്.എം.എസോ ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞക്രെഡിറ്റകാർഡബ്ലോക്കായപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.ഈ കാർഡഉപയോഗിച്ചഓൺലൈൻ പർച്ചേസവെബ്‌സൈറ്റായ നൂൺ ഡോട്‌കോം വഴി ഐ ഫോൺ വാങ്ങിയതായി സ്‌റ്റേറ്റ്‌മെന്റിൽ കാണിക്കുന്നുണ്ട്.

ബിസിനസ് ബേയിലാണ് ഫോൺ നൽകിയിരിക്കുന്നത്. എന്നാൽ, ആരാണഫോൺ വാങ്ങിയിരിക്കുന്നത് എന്ന വിവരം ഇവർ വ്യക്തമാക്കുന്നില്ല. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമാകുമെന്നാണപ്രതീക്ഷ. ബാക്കി തുക ക്രിപ്‌റ്റോ കറൻസിയായി മാറ്റുകയായിരുന്നു. ബാങ്കിൽ പരാതി അറിയിച്ചെങ്കിലും അവിടെ നിന്ന് അ.ടി.പി അയച്ചുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഫോണിൽ ഒ.ടി.പി എത്തിയിട്ടുമില്ല. എന്നിട്ടും എങ്ങിനെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമല്ല.