- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാല പൊട്ടിക്കൽ പതിവാക്കിയ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് സാഹസികമായി
കണ്ണൂർ /തളിപ്പറമ്പ് : വയോധികയുടെ സ്വർണമാല പൊട്ടിച്ച പ്രതി പിടിയിൽ.പയ്യന്നൂർ വെള്ളൂർ ആനൂർ സ്വദേശിയായ പുതിയപുരയിൽ ഹൗസിലെ കുമാരന്റെ മകൻ 32 വയസ്സുള്ള ലിജീഷ് പി. പി യാണ് പിടിയിലായത്. പ്രായമുള്ള സ്ത്രീകളെ മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
കേസിനാസ്പദമായ സംഭവം സംഭവം ഉണ്ടായത് ഇങ്ങനെ..
വീടിന്റെ സമീപത്തുള്ള പറശ്ശിനി അമ്പലത്തിലേക്ക് ജനുവരി 22ന് രാവിലെ ഒമ്പതര മണിക്ക് തൊഴാനായി ഇറങ്ങിയതായിരുന്നു വയോധികയായ വീട്ടമ്മ. തന്റെ അരികിലെത്തിയ യുവാവ് വഴി ചോദിക്കുകയും ഉടനടി കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവൻ സ്വർണ്ണമാല പൊട്ടിച്ച് കടന്നു പോവുകയും ആയിരുന്നു. മാല പൊട്ടിക്കുന്നതിനിടയിൽ വയോധികയുടെ കഴുത്തിന് ചെറിയ പരിക്കേൽക്കുകയും ചെയ്തു.
പരാതി പൊലീസിൽ എത്തുന്നു
ഒമ്പതര മണിക്ക് ഉണ്ടായ സംഭവം പൊലീസിന് ഉടനടി പരാതിയായി എത്തുകയും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസും സംഘവും പ്രതി രക്ഷപ്പെട്ടിരിക്കാനുള്ള വഴികൾ പരിശോധിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിക്കുന്നില്ല. പ്രദേശത്തെ സിസിടിവി പരിശോധന വിജയമാക്കി. സംഭവം നടന്ന പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ബൈക്ക് നമ്പർ ലഭിക്കുകയും ഇത് വ്യാജമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് കടന്നുപോകാൻ സാധ്യതയുള്ള വഴികളിൽ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഒരു കാര്യം മനസ്സിലാക്കുന്നത്. പ്രധാനപ്പെട്ട റോഡുകളിലേ സിസിടിവി ദൃശ്യങ്ങളെ വെട്ടിച്ചുള്ള വഴികളുടെയാണ് മോഷ്ടാവ് കടന്നത്. ഇതോടെ പ്രദേശവുമായി അടുത്ത് ബന്ധമുള്ള ആൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിയുന്നു .
സിസിടിവി പരിശോധന
ഒരു സിസിടിവിയിൽ നിന്ന് മറ്റൊരു സിസിടിവിയിലേക്ക് ബന്ധപ്പെടുത്താൻ കഴിയാത്ത വിധം ഇടവഴികളിലൂടെയാണ് പ്രതി സഞ്ചരിച്ചത് . തുടർന്ന് സമീപത്തെയും കാസർകോട് ജില്ലയിലെ 250 ഓളം സിസിടിവി ദൃശ്യങ്ങളുമാണ് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
വയോധികരോട് ഒരു കരുണയില്ലാത്ത ഈ മോഷ്ടാക്കൾ വിഹരിക്കാൻ പാടില്ല എന്ന കണ്ണൂർ റൂറൽ സൂപ്രണ്ട് ഓഫ് പൊലീസ് ഹേമലത ഐപിഎസ് ഉറച്ച തീരുമാനമെടുത്തതോടെ മോഷ്ടാവിനുള്ള ആദ്യ സൈറൺ മുഴങ്ങി.
ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ സ്ഥലംമാറ്റം ലഭിച്ച തളിപ്പറമ്പിൽ എത്തുന്നു..
ഹേമലത ഐപിഎസിന്റെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ പി ഷൈൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയ പ്രമോദ്, സിവിൽ പൊലീസ് ഓഫീസർ ആയ അരുൺ കുമാർ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജോ അഗസ്റ്റിൻ എന്നിവരെ ഒരു സംഘമായി മാറ്റി പ്രതിയെ പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി.
കണ്ണൂർ, കാസർകോട് ജില്ലകളെ കുറിച്ച് കൃത്യമായി ധാരണയുള്ള ഡിവൈഎസ്പി .പി ബാലകൃഷ്ണൻ നായർ നേതൃത്വം ഏറ്റെടുത്തോടുകൂടി പ്രതിയിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. പ്രതി സഞ്ചരിക്കുന്നത് സിസിടിവിയെ വെട്ടിക്കുന്നത് പതിവായതോടുകൂടി പ്രതി ഇടവഴിയിലൂടെ എത്താൻ സാധിക്കുന്ന ചെറു നഗരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയും ഇത് വിജയിക്കുകയും ചെയ്തു.
പൊലീസ് സംഘം ഒരുക്കിയ വലയിലേക്ക് തന്നെ പ്രതി കൃത്യമായി കയറി ചെല്ലുകയും ചെയ്തു. പ്രതിയിലേക്ക് എത്താൻ പൊലീസിന് 18 ദിവസം ആവശ്യമായ വരുകയും 250 ഓളം സിസിടിവി പരിശോധിക്കേണ്ടതായും വന്നു. പ്രദേശവാസിയായ പ്രതി പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ കൃത്യമായ നീക്കങ്ങൾ നടത്തിയാണ് മുന്നോട്ടുപോയത്. തന്റെ വീട്ടുകാരുമായോ കൂട്ടുകാരുമായോ ബന്ധപ്പെടാൻ ഈ സമയമതയും പ്രതി ശ്രമിച്ചിരുന്നില്ല. മാല പൊട്ടിക്കാൻ പ്രതി ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞ വിവരം പൊലീസ് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.
പിടികൂടിയ പ്രതിയെ ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് മറ്റൊരു മാല പൊട്ടിക്കൽ കൂടിയാണ്. 2023 ഒക്ടോബർ 20 രാത്രി 7 മണിക്ക് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീയുടെ 3 പവൻ മാല പൊട്ടിച്ചെടുത്തതും ഈ പ്രതിയാണെന്നു തിരിച്ചറിഞ്ഞു.
പ്രതിക്ക് ശ്രീകണ്ഠാപുരം,മട്ടന്നൂർ, ചൊക്ലി എന്നി പൊലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021 വർഷത്തിൽ ഓരോ കേസുകൾ ഉണ്ട്. വയോധികരെ ഭീതിപ്പെടുത്തുന്ന വിധം മാല പൊട്ടിക്കൽ പതിവാക്കിയ പ്രതിയെ കീഴ്പ്പെടുത്താൻ സാധിച്ച ആശ്വാസത്തിലാണ് പൊലീസ്.