- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓൺലൈൻ തട്ടിപ്പിൽ യുവതിക്കും രണ്ടു യുവാക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി
കോഴഞ്ചേരി: കൊറിയർ സർവീസിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ മൂന്നു കേസുകൾ ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്തു. കൊറിയർ സർവീസ് സംബന്ധിച്ച ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് 14.50 ലക്ഷം രൂപ, ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോഴഞ്ചേരി സ്വദേശിയായ യുവാവിന് 46 ലക്ഷം രൂപ, ആറന്മുള സ്വദേശിക്ക് 10.50 ലക്ഷം രൂപ എന്നിങ്ങനെ നഷ്ടപ്പെട്ടുവെന്ന പരാതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആറന്മുള സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് ഓൺ ലൈൻ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന പേരിൽ വിളിച്ചാണ് തട്ടിപ്പു തുടങ്ങുന്നത്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമാണ് വിളിക്കുന്നയാൾ പറയുന്നത്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.
പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ എന്ന പേരിൽ ഫോൺ എൻ.ഐ.എയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നുവെന്നും പറയും. പിന്നെ മറ്റൊരാൾ സംസാരിക്കും. ന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എംഡിഎംഎയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയും. വിശ്വാസം ഉറപ്പിക്കുന്നതിന് പൊലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐ.ഡി. കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ അയച്ചു തരും. ഐ.ഡി. കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേനെ പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു.
തുടർന്ന്, നിങ്ങളുടെ സമ്പാദ്യ വിവരങ്ങൾ നൽകാൻ പൊലീസ് ഓഫീസറെന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടും. സാമ്പത്തിക സ്ഥിതി മനസിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് അയച്ചു നൽകണമെന്ന് ആവശ്യപ്പെടം. നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ
ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായി അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.എന്നും ആറന്മുള ഇൻസ്പെക്ടർ സി കെ മനോജ് പറഞ്ഞു.
ടെലഗ്രാം ഗ്രൂപ്പ് വഴി ആളുകളെ ചേർത്ത് ക്രിപ്റ്റോ കറൻസി / അമേരിക്കൻ ഡിജിറ്റൽ കറൻസി തുടങ്ങിയവയിൽ നിക്ഷേപം നടത്തി വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്.
ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ 46 ലക്ഷം രൂപ നഷ്ടപ്പെട്ട കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ പരാതിയിൽ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ 10.5 ലക്ഷം രൂപ നഷ്ടപ്പെട്ട ആറന്മുള സ്വദേശിയുടെ മറ്റൊരു പരാതിയിൽ കൂടി അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.