- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇരിങ്ങാലക്കുടയിൽ ക്ഷേത്രോത്സവത്തിനിടെ 25 കാരൻ കുത്തേറ്റ് മരിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടയിലെ സംഘർഷത്തിൽ, യുവാവ് കുത്തേറ്റു മരിച്ചു. മുർഖനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് യുവാക്കൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായത്. കത്തിക്കുത്തേറ്റ അരിമ്പൂർ സ്വദേശി ചുള്ളിപറമ്പിൽ അക്ഷയ് (25) ആണ് മരിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റ ഏഴു പേരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.
ഉത്സവത്തിന്റെ എഴുന്നള്ളിപ്പും വെടിക്കെട്ടും കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഉണ്ടായ സംഘർഷമാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചത്. ആക്രമിക്കാനെത്തിയ ഒരു സംഘത്തിലെ യുവാക്കൾ മാരകായുധങ്ങൾ കയ്യിൽ കരുതിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അക്ഷയ്‌യുടെ മൃതദേഹം മാപ്രാണം ലാൽ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
Next Story