- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
47 ലക്ഷത്തിന്റെ തട്ടിപ്പ്; കൊടുവള്ളിയിലെ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ
കൊടുവള്ളി: ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾ പതിവാകുന്ന കേരളത്തിൽ നിന്നും വീണ്ടുമൊരു തട്ടിപ്പുകേസു കൂടി. ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് (28) അറസ്റ്റിലായി. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പൊലീസാണ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാവിലെ പത്തോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ പൊലീസ്, കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ അഹമ്മദ് ഉനൈസിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാളെ അറസ്റ്റുചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടു പോയെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി ഇൻസ്പെക്ടർ സി.ഷാജു പറഞ്ഞു. പന്നിക്കോട്ടൂർ സ്വദേശിയായ അദ്ധ്യാപകന് 22 ലക്ഷം രൂപയും എൻജിനീയറായ മറ്റൊരാൾക്ക് 30 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അന്തർ സംസ്ഥാന ലോബിയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു.