- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഡിവൈഎഫ് ഐക്കാരെ കുടുക്കിയത് കമ്മീഷണർ അക്ബറിന്റെ നീതി ബോധം; കൊച്ചിയിൽ പൊലീസിന് കൈമോശം വരുന്നതും ആ ആത്മധൈര്യം; കൂസാറ്റിലെ സെക്യൂരിറ്റിക്കാരന്റെ കൈ ഒടിച്ചത് എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്; കാമ്പസിലെ അതിക്രമത്തിൽ മൊഴി കൊടുത്തിട്ടും കേസില്ല; സോമനെ ആശുപത്രിയിൽ എത്തിച്ചതും പൊലീസ്; ഭരണസ്വാധീനത്തിൽ കുട്ടിസഖാക്കൾ അഴിഞ്ഞാടുമ്പോൾ
കൊച്ചി: വൈസ് ചാൻസലറെ ചാൻസലർക്ക് പുറത്താക്കാൻ അവകാശമില്ലെന്ന് പറയുന്നവർ സമരം ചെയ്ത് ചാൻസലറെ പറപ്പിക്കും! കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എസ്എഫ്‌ഐ പ്രവർത്തകരുമായുണ്ടായ നടത്തിയ നീക്കത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ഐശ്വര്യയിൽ എം.സോമന്റെ (51) വലതു കൈ ഒടിഞ്ഞുവെങ്കിലും സർവ്വകലാശാല പരാതി നൽകിയില്ല. സോമനെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിക്കാരെ മർദ്ദിച്ചതിന് സമാനമാണ് ഇവിടേയും കാര്യങ്ങൾ.
സെക്യൂരിറ്റിക്കാന്റെ കൈയൊടിഞ്ഞ് 2 ദിവസം കഴിഞ്ഞിട്ടും സർവകലാശാല പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കുട്ടിസഖാക്കളെ രക്ഷിക്കാനാണ് ഇത്. ഈ സാഹചര്യത്തിൽ ചാൻസലർ കൂടിയായ ഗവർണ്ണർ ഇടപെടാൻ സാധ്യത ഏറെയാണ്. സെക്യൂരിറ്റിക്കാരനെതിരെ അതിരൂക്ഷ ആക്രമണമാണ് നടന്നത്. പൊലീസാണ് സോമനെ ആശുപത്രിയിൽ എത്തിച്ചത്. എന്നിട്ടും കേസെടുക്കുന്നില്ലെന്നതാണ് വസ്തുത. ഇതു തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും സംഭവിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ വൈറലായപ്പോൾ അവിടെ ഡി വൈ എഫ് ഐക്കാർ അഴിക്കുള്ളിലായി. പൊലീസും ശക്തമായ നിലപാട് എടുത്തു. എന്തു നടപടി വ്ന്നാലും കുഴപ്പമില്ലെന്ന നിലപാടാണ് ഈ കേസിൽ കോഴിക്കോട് കമ്മീഷണറായ അക്‌ബർ എടുത്തത്.
അവധി ദിവസമായ തിങ്കളാഴ്ച രാവിലെ10.15നാണ് കുസാറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വൈസ്ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള രേഖകൾ തയാറാക്കുന്നതിന് വിസിയും പ്രോ വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരനും ഓഫിസിലെത്തിയിരുന്നു. പത്തോളം ജീവനക്കാരും എത്തി. ഇരുവരും ഓഫിസിൽ നിന്നു പുറത്തിറങ്ങിയ ശേഷം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ 4 എസ്എഫ്‌ഐ നേതാക്കൾ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസിലെത്തി. സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വിസി പറഞ്ഞിട്ടു വന്നതാണെന്ന് അറിയിച്ച് ഇവർ അകത്തു കയറി.
അൽപസമയം കഴിഞ്ഞപ്പോൾ കൂടുതൽ എസ്എഫ്‌ഐ പ്രവർത്തകർ കൊടികളുമായി കവാടത്തിലെത്തി. ഗേറ്റ് അടച്ചു സെക്യൂരിറ്റി വിഭാഗം പ്രതിരോധിച്ചെങ്കിലും ഇവരെല്ലാം മതിൽ ചാടി അകത്തു കയറി. കെട്ടിടത്തിലേക്കു പ്രവേശിക്കാതിരിക്കാൻ ഗ്രില്ലുകൊണ്ടുള്ള കവാടം അടയ്ക്കാനുള്ള ശ്രമത്തിനിടയിലാണു സോമന്റെ കൈ തിരിച്ചൊടിച്ചത്. പ്രജിത്ത് ബാബുവാണ് കൈ പിടിച്ചു തിരിച്ചതെന്നും തള്ളിയതെന്നും സോമൻ നൽകിയ ഡ്യൂട്ടി റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുമ്പോൾ 6 സെക്യൂരിറ്റി ജീവനക്കാർ മാത്രമേ ഡ്യൂട്ടിക്കുണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞു പൊലീസെത്തിയാണു സോമനെ ആശുപത്രിയിൽ എത്തിച്ചത്. സോമൻ നേരിട്ടു സ്റ്റേഷനിലെത്തി ഇന്നലെ മൊഴി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. ഇതാണ് കേരളം.
കോഴിക്കോട് കമ്മീഷണർ അക്‌ബറിനെ സ്വാധീനിക്കാൻ ഡിവൈ എഫ് ഐയ്ക്ക് കഴിഞ്ഞില്ല. ഇതോടെ അവിടെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ആഴ്ചകളോളം ഡി വൈ എഫ് ഐക്കാർ അഴിക്കുള്ളിൽ കിടന്നു. എന്നാൽ സിപിഎം നേരിട്ട് തന്നെ പൊലീസിനെതിരെ വെല്ലുവിളി ഉയർത്തി. അതുകൊണ്ട് കൊച്ചിയിലെ പൊലീസ് സിപിഎമ്മിനെ പിണക്കാൻ തയ്യാറല്ല. അതുകൊണ്ട് തന്നെ പൊലീസ് കേസുമെടുക്കുന്നില്ല. കൈയൊടിഞ്ഞതിന് തെളിവുണ്ടായിട്ടും കൊലക്കേസും വരില്ല. ഇതിന് പിന്നിൽ പൊലീസിലെ സിപിഎമ്മുകാരുടെ കരുതലാണ്. എസ് എഫ് ഐക്കാരെ അറസ്റ്റു ചെയ്താൽ സർവ്വകലാശാലയിലെ വിവാദത്തിന് സമരം ചെയ്യാൻ ആളെ കിട്ടില്ല.
സർവ്വകലാശാലകൾക്ക് സുരക്ഷ ആവശ്യപ്പെട്ട് ചാൻസലറായ ഗവർണ്ണർ പൊലീസിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചനും ആരോപിച്ചു. എന്നാൽ സുരക്ഷ അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് കുസാറ്റിലെ എസ് എഫ് ഐ അക്രമം.
മറുനാടന് മലയാളി ബ്യൂറോ