- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റിലിക്കിടെ ഡ്രോണിന്റെ സാന്നിദ്ധ്യം; ബാവലിയിലെ പ്രചരണത്തിനിടെ കണ്ടെത്തിയ ഡ്രോൺ വെടിവെച്ചിട്ട് സുരക്ഷ സേന; സംഭവത്തിൽ 3 പേർ അറസ്റ്റിൽ; പ്രദേശം ഡ്രോൺ നിരോധിത മേഖലയാണെന്ന് അറിഞ്ഞില്ലെന്ന് യുവാക്കൾ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ പ്രത്യക്ഷപ്പെട്ട ഡ്രോൺ സുരക്ഷ ഉദ്യോഗസ്ഥർ വെടിവെച്ചിട്ടു.ബവ്ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോണാണ് എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടത്.പിന്നലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു.
അടുത്ത മാസം ഗുജറാത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥിക്കായി ബാവ്‌ലയിൽ പ്രധാനമന്ത്രി പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മേഖലയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിരുന്നു. ഈ നിരോധനം ലഘിച്ച മൂന്ന് പേരാണ് അറസ്റ്റിലായത്.
പ്രധാനമന്ത്രി റാലി നടത്തുന്നതിനിടെ സമീപത്തെ റോഡിൽ നിന്നും മൂവർ സംഘം ഡ്രോൺ പറത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു. പിടിയിലായതിന് പിന്നാലെ ഇവർ ഡ്രോൺ താഴെ ഇറക്കി. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ് ഡ്രോൺ പരിശോധിക്കുകയും മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവത്തിൽ മൂവർക്കുമെതിരെ അഹമ്മദാബാദ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മൂവർക്കും ക്രിമിനൽ പശ്ചാത്തലം ഒന്നും തന്നെ ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായോ സംഘടനയുമായോ ഇവർക്ക് ബന്ധം ഇല്ല.ഡ്രോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും ഉണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം ഡ്രോൺ പറത്തിയ ഇടം നിരോധിത മേഖലയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്ന് മൂവരും വ്യക്തമാക്കി.വ്യാഴാഴ്ച ഗുജറാത്തിൽ നാലു റാലികളിലാണ് മോദി പങ്കെടുത്തത്. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നീ മേഖലകളിലായിരുന്നു പര്യടനം.
മറുനാടന് മലയാളി ബ്യൂറോ