- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂരിൽ ഇഡി നീക്കം നിർണ്ണായകം
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 343 കോടിയുടെ കള്ളപ്പണ ഇടപാടിൽ സിപിഎം. സമാന്തര മിനിറ്റ്സ് സൂക്ഷിച്ചിരുന്നെന്ന ആരോപണം സിപിഎമ്മിന് കുരക്കാകും. ഈ വളിപ്പെടുത്തലിന് പിന്നാലെ ഈ മിനുട്സ് പാർട്ടിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചെന്ന് പ്രധാന പ്രതിയുടെ മൊഴി. ഇതോടെ അന്വേഷണത്തിൽ ഇഡിയുടെ ഇനിയുള്ള നീക്കം പ്രസകത ആകും.
കേസിൽ ഇ.ഡി. മാപ്പുസാക്ഷിയാക്കുന്ന 33-ാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയും പാർട്ടി മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ആർ. സുനിൽകുമാറിന്റേതാണ് മൊഴി. ക്രൈംബ്രാഞ്ചും സഹകരണവകുപ്പും രജിസ്റ്റർചെയ്ത കേസുകളിൽ ഒന്നാംപ്രതിയാണ് സുനിൽകുമാർ. കോടതിയിൽ നൽകിയ രേഖകളിലെ 4325-ാമത്തെ പേജിൽ സുനിൽകുമാർ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരിക്കുന്നത് സിപിഎമ്മിനെ വെട്ടിലാക്കുന്ന കാര്യങ്ങളാണ്. ഈ മിനിട്‌സ് പിടിച്ചെടുക്കാൻ റെയ്ഡ് അടക്കം സിബിഐ ആലോചിക്കുന്നുണ്ട്. കേസിൽ ഈ മിനിട്‌സ് കണ്ടെത്തേണ്ടത് അനിവാര്യതായണ്.
"ബാങ്കിന്റെ നയപരമായ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പാർട്ടിയുടെ കമ്മിറ്റിയാണ്. പാർലമെന്ററി പാർട്ടിയിൽ പാർട്ടി അംഗങ്ങളായ ഭരണസമിതി അംഗങ്ങളും ഏരിയ കമ്മിറ്റി നിശ്ചയിക്കുന്ന കൺവീനറും ഉൾപ്പെടും. സബ് കമ്മിറ്റി പാർലമെന്റ് പാർട്ടി യോഗങ്ങളുടെ മിനിറ്റ്സ് എഴുതി തീരുമാനങ്ങൾ രേഖപ്പെടുത്താറുണ്ട്. ആ മിനിറ്റ്‌സുകളുടെ സൂക്ഷിപ്പുകാരൻ സബ് കമ്മിറ്റി കൺവീനറും പാർലമെന്റ് പാർട്ടി കൺവീനറുമാണ്. ഈ മിനുട്സ് പാർട്ടി ഓഫീസിലോ വീട്ടിലോ കൊണ്ടുപോയി വെക്കാനുള്ള മടികാരണം എന്നെ ഏൽപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുവേണ്ടി ജില്ലാകമ്മിറ്റിയിൽനിന്ന് പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവരെ നിശ്ചയിച്ചു. അവരുടെ ആവശ്യ പ്രകാരം സിപിഎമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസിൽ ഓഫീസ് സെക്രട്ടറിയെ ഞാൻ നേരിൽ മിനുട്സ് ഏൽപ്പിച്ചിട്ടുണ്ട്."-ഇതാണ് മൊഴി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതികളായ ബാങ്കിന്റെ മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരിം എന്നിവർ മാപ്പുസാക്ഷികളാകാൻ തയ്യാറാണെന്ന് എറണാകുളം പ്രത്യേക കോടതിയിൽ സത്യവാങ്മൂലം നൽകി. ഇവരെ മാപ്പുസാക്ഷികളാക്കാൻ ഇ.ഡി നേരത്തെ അപേക്ഷ നൽകിയിരുന്നു. സുനിൽകുമാറും ബിജു കരീമും കേസിൽ 33, 34 പ്രതികളാണ്. തട്ടിപ്പിൽ സിപിഎമ്മിന്റെ ഇടപെടലുകളെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ ഇവർക്കു കഴിയുമെന്ന് ഇ.ഡി കരുതുന്നു. സ്വമേധയാ മാപ്പുസാക്ഷികളാകാൻ തയ്യാറാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. േ
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്മന്ത്രി എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർക്കെതിരെ മുഖ്യസാക്ഷികളിലൊരാളായ കെ.എ. ജിജോർ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഈ മൊഴികൾ സാധൂകരിക്കുന്ന തരത്തിൽ സുനിലും ബിജു കരീമും രഹസ്യമൊഴി നൽകിയിട്ടുണ്ട്. മജിസ്‌ട്രേട്ട് മുമ്പാകെ ഇവർ നൽകിയ രഹസ്യമൊഴിയുടെ പകർപ്പും ഇ.ഡി സംഘം പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് സിപിഎമ്മിനെ വെട്ടിലാക്കുന്ന പുതിയ മൊഴി എത്തുന്നത്.