- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യം കുഴിച്ചുമൂടാൻ കുഴിയെടുക്കാൻ ആവശ്യപ്പെട്ടു; നാലടി വീതിയിൽ കുഴിയെടുത്ത് നൽകി; അസ്വഭാവികമായി ഒന്നും തോന്നിയില്ല; കുഴിയെടുക്കാൻ വീട്ടിൽ ചെന്നപ്പോൾ ഭഗവൽ സിങ്ങും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ; പ്രതിഫലമായി ആയിരം രൂപ നൽകി; വെളിപ്പെടുത്തിലുമായി അയൽവാസി
പത്തനംതിട്ട: ആഭിചാരകൃയകൾക്ക് ശേഷം മൃതദേഹം കുഴിച്ചിടാൻ ഭാഗവൽ സിങ് കുഴിയെടുപ്പിച്ചത് പ്രദേശത്തെ തൊഴിലാളിയെ കൊണ്ട്. മാലിന്യം കുഴിച്ചുമൂടാൻ കുഴിയെടുത്തു നൽകണമെന്ന് ഭഗവൽ സിങ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുഴിയെടുത്തു നൽകിയതെന്ന് പ്രദേശവാസിയായ തൊഴിലാളി ബേബി വെളിപ്പെടുത്തി. രണ്ടാഴ്ച മുമ്പാണ് കുഴിയെടുത്തത്. വേസ്റ്റ് കുഴിച്ചുമൂടാൻ ഒരു കുഴിയെടുത്തു നൽകണമെന്നാണ് ഭഗവൽ സിങ് ആവശ്യപ്പെട്ടത്. എന്നാൽ അന്നു കഴിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് കുഴിയെടുത്ത് നൽകാമെന്നും പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭഗവൽ സിങ് വിളിച്ചു. എന്നാൽ അന്നു പറ്റില്ലെന്നും പിറ്റേന്ന് വന്നുകൊള്ളാമെന്നും പറഞ്ഞു. അതനുസരിച്ച് പിറ്റേന്ന് ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തി. അദ്ദേഹം കാണിച്ചുതന്ന സ്ഥലത്ത് മൂന്നര-നാലടിയോളം താഴ്ചയിൽ കുഴിയെടുത്തു. രണ്ടു ദിവസം കൊണ്ടാണ് കുഴിയെടുത്തു നൽകിയത്. പാറയായപ്പോൾ കുഴിയെടുപ്പ് നിർത്തി. ഇനി പറ്റില്ലെന്ന് പറഞ്ഞു. കുഴിയെടുത്തതിന് ആയിരം രൂപ പ്രതിഫലം നല്കിയെന്നും ബേബി വെളിപ്പെടുത്തി.
താൻ കുഴിയെടുക്കാൻ വീട്ടിൽ ചെന്നപ്പോൾ ഭഗവൽ സിങ്ങും ഭാര്യ ലൈലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാഫിയെ കണ്ടില്ലെന്നും ബേബി പറയുന്നു. വേസ്റ്റ് കുഴിയായതിനാൽ വേറെയൊന്നും ചോദിക്കേണ്ടതില്ലല്ലോ. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. കുഴിയെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് വിളിച്ച് ചോദിച്ചിരുന്നുവെന്നും ബേബി പറഞ്ഞു. വേസ്റ്റ് കുഴി എന്ന് പറഞ്ഞതുകൊണ്ട് വേറെ ഒന്നും ചോദിച്ചില്ല. ഭഗവൽ സിങ് ഇടക്കിടക്ക് കുഴിയെടുക്കുന്നിടത്തേക്ക് വരും. അപ്പോൾ ഭാര്യ വന്ന് വാതിൽക്കൽ നിൽക്കുന്നത് കാണാം', പൊലീസിനോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് ബേബി പറഞ്ഞു. ഈ കുഴിയിൽ നിന്നാണ് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
മൃതദേഹാവശിഷ്ടങ്ങൾ മറവുചെയ്യാൻ പാകത്തിലുള്ള കുഴിയെടുക്കാൻ പ്രതികൾക്ക് സാധിക്കുമോ എന്നായിരുന്നു പൊലീസിനുണ്ടായിരുന്ന സംശയം. നാട്ടുകാർ ആരും അറിയാതെ എങ്ങനെയാണ് കുഴി എടുത്തതെന്ന ചോദ്യവും ഉയർന്നിരുന്നു. മറ്റാരുടേയെങ്കിലും സഹായം ഇതിൽ ലഭിച്ചിട്ടുണ്ടോ എന്നുള്ള സംശയങ്ങൾക്ക് ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്.
വീടിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളെയാണ് ദമ്പതിമാരും ദുർമന്ത്രവാദിയും ചേർന്ന് കൊലപ്പെടുത്തിയത്. ഇവരെ അതിക്രൂരമായി കൊലപ്പെടുത്തി ചോര വീടിന് ചുറ്റും തളിച്ചുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ മാംസം പാകം ചെയ്ത് ഭക്ഷിച്ചുവെന്നും ലൈല വെളിപ്പെടുത്തി. സ്ത്രീകളുടെ മാംസം പച്ചയ്ക്ക് കഴിക്കണമെന്നാണ് മുഹമ്മദ് ഷാഫി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവരത് പാകം ചെയ്യുകയായിരുന്നു. പിന്നീട് കഴിക്കാനായി പത്മയുടെ മൃതദേഹം ഉപ്പിലിട്ട് വെയ്ക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ