- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂർ എംഎൽഎ പീഡിപ്പിച്ചെന്ന് മജിസ്‌ട്രേട്ടിന് മുമ്പിൽ സൂഹൃത്തായ അദ്ധ്യാപികയുടെ മൊഴി; കോൺഗ്രസിന്റെ യുവ എംഎൽഎയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം വരും; വിശദ മൊഴി രേഖപ്പെടുത്തി എംഎൽഎയെ അറസ്റ്റു ചെയ്യാൻ പൊലീസ് നീക്കം; കോവളം സൂയിസയിഡ് പോയിന്റിലെ 'തല്ല്' പുതുമാനത്തിലേക്ക്; യുവ നേതാവ് വെട്ടിൽ
തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎ പീഡിപ്പിച്ചെന്ന് അദ്ധ്യാപികയായ യുവതിയുടെ മൊഴി. തിരുവനന്തപുരം മജിസ്‌ട്രേട്ടിന് മുമ്പിലാണ് യുവതി മൊഴി നൽകിയത്. ഇതോടെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ പീഡനക്കേസ് വരും. യുവതിയെ കാണാനില്ലെന്ന് വഞ്ചിയൂർ പൊലീസിൽ പരാതി കിട്ടിയിരുന്നു. ഈ പരാതിയിൽ യുവതിയെ കണ്ടെത്തി വഞ്ചിയൂർ പൊലീസ് മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കി. മജിസ്‌ട്രേട്ടിന് മുമ്പിലും പീഡനാരോപണം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് എംഎൽഎ കുടുങ്ങുന്നത്. നേരത്തെ പൊലീസ് നൽകിയ പരാതിയിൽ ദേഹോപദ്രവത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞിരുന്നത്. മജിസ്‌ട്രേട്ടിന് മുമ്പിലെ മൊഴിയോടെ കേസ് പുതിയ തലത്തിലേക്ക് എത്തുകയാണ്.
പൊലീസും യുവതിയുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം എഫ് ഐ ആർ ഇടും. പെരുമ്പാവൂരിലെ എംഎൽഎയായ എൽദോസ് കുന്നപ്പള്ളിയെ അറസ്റ്റു ചെയ്യുകയും ചെയ്യും. അങ്ങനെ കോവളത്തെ സൂസിയഡ് പോയിന്റിലെ പരാതി പീഡനക്കേസായി മാറുകയാണ്. കോൺഗ്രസിനും വലിയ നാണക്കേടാകും ഈ കേസിലെ ചർച്ചകൾ. എംഎൽഎ തന്നെ പീഡിപ്പിച്ചെന്ന് മജിസ്‌ട്രേട്ടിന് മുമ്പിൽ യുവതി മൊഴി കൊടുത്തത് നാടകീയമായാണ്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസിനോട് ഫോണിൽ താൻ സമ്മർദ്ദത്തിലാണെന്ന് യുവതി അറിയിക്കുകയായിരുന്നു. മാറി നിൽക്കുന്നുവെന്ന് പറഞ്ഞ യുവതിയെ പൊലീസ് മജിസ്‌ട്രേട്ടിന് മുമ്പിലെത്തിക്കുകയും ചെയ്തു. എഫ് ഐ ആർ ഇട്ട സാഹചര്യത്തിലായിരുന്നു അത്.
പൊലീസിനെതിരേയും യുവതിക്ക് പരാതിയുണ്ട്. പൊലീസ് ഒത്തു തീർപ്പിന് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി പൊലീസിൽ പരാതി കൊടുത്തിട്ടും കേസെടുക്കാത്തത് വലിയ ചർച്ചയായിരുന്നു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നൽകിയ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നൽകും. ഈ മൊഴിയിൽ കേസെടുക്കും. കേസ് ഒത്തു തീർപ്പിന് ശ്രമിച്ചെന്ന ആരോപണത്തിൽ ഉന്നത അന്വേഷണവും വരും.
കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതി നൽകിയ സ്ത്രീ മൊഴി നൽകാൻ തയ്യാറായിരുന്നില്ല. അതിനിടെയാണ് കാണാതാകൽ പരാതി എത്തിയത്. പരാതിയിൽ സ്ത്രീ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ എംഎൽഎക്ക് എതിരെ കേസ് എടുക്കും. സ്ത്രീയെ കാണാൻ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സ്ത്രീ പൊലീസിൽ ഇന്നലെ നേരിട്ട് എത്തിയത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.
ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നായിരുന്നു പരാതി. എൽദോസിന്റെ ഡ്രൈവറും മറ്റൊരു സ്റ്റാഫും വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു. ദീർഘകാലമായി എംഎൽഎയെ പരിചയമുണ്ടെന്നും കഴിഞ്ഞ മാസം 14നാണ് സംഭവമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 28 നാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഈ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരത്തെ സ്‌കൂളിൽ അദ്ധ്യാപികയായ യുവതി എറണാകുളം സ്വദേശിയാണ്.
മറുനാടന് മലയാളി ബ്യൂറോ