- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന പീഡനത്തിൽ ജീവൻ പൊലഞ്ഞ് മറ്റൊരു യുവതി കൂടി; കൂടുതൽ ആഭരണങ്ങളും പണവും ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തത് മലപ്പുറം സ്വദേശിനി ജിൻസി; മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അറസ്റ്റിൽ
മലപ്പുറം: സ്ത്രീധന പീഡനത്തിന്റെ പേരിൽ നിരവധി സ്ത്രീകളുടെ ജീവിതമാണ് കേരളത്തിൽ ഹോമിക്കപ്പെട്ടത്. വിസ്മയ കേസിന് ശേഷം ഇതോടെ എല്ലാം തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തുടർച്ചയായി സമാന സംഭവങ്ങൾ ആവർത്തിക്കുകയാണ് ഉണ്ടായത്. എത്രകഴിഞ്ഞാലും പഠിക്കില്ലെന്ന വിധത്തിലാണ് മലയാളികളുടെ പ്രതികരണങ്ങളും. വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. മലപ്പുറത്താണ് സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായത്.
ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിൽ. മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അലക്സ് അലോഷ്യസാ(35)ണ് അറസ്റ്റിലായത്. ഒക്ടാബർ 15-നാണ് ഭാര്യ ജിൻസി(28) മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചത്.
കൊല്ലം ചവറ സ്വദേശികളാണ് ഇരുവരും. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അലക്സ് അലോഷ്യസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഭാര്യയെ ആത്മഹത്യാപ്രേരണ ചുമത്തുകയും കൂടുതൽ ആഭരണവും പണവും ആവശ്യപ്പെട്ടതായും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മലപ്പുറം ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2017 നവംമ്പർ ഒന്നിനാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽഅലോഷ്യസ് സിവിൽ എക്സൈസ് ഓഫീസറായി സർവ്വീസിൽ പ്രവേശിച്ചത്. 2017 നവംമ്പർ ഒന്നിനാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽഅലോഷ്യസ് സിവിൽ എക്സൈസ് ഓഫീസറായി സർവ്വീസിൽ പ്രവേശിച്ചത്. ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടേയും സഹപ്രവർത്തകരുടേയും അതുപോലെ ജിൻസിയുടേയും ബന്ധുക്കളുടേയും ചില സുഹൃത്തുക്കളുടേയും മൊഴി അന്വേഷണ സംഘം എടുത്തിരുന്നു.
ജിൻസിയെ പണവും, സ്വർണവും ആവശ്യപ്പെട്ടു മാനസികമായി പീഡിപ്പിച്ചതായുള്ള തെളിവുകൾ ഇവരിൽനിന്നും ലഭിച്ചിരുന്നു. ഇതിനു പുറമെ ഫോണുകളും വീട്ടിലെ മറ്റു രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.