മേപ്പാടി: മോഡലിങ് ചെയ്യാൻ യുവതികൾക്കായി സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയും തട്ടിപ്പ്. ഇങ്ങനെ ചതിയിൽ വീണ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ചിത്രം കൈക്കലാക്കുകയും തുടർന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലാകുമ്പോൾ തെളിയുന്നത് ഇത്തരത്തിലെ മാഫിയ കേരളത്തിൽ സജീവമാണെന്ന വസ്തുതയാണ്. അതുകൊണ്ട് തന്നെ അന്വേഷണം തുടരും.

കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണു പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്നു മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ഭീഷണി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം, വാട്സാപ് വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

മോഡലിംഗിനായി ചിത്രം വാങ്ങുകയും പിന്നീട് ഇവ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം, പോക്‌സോ, ഐ.ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മേപ്പാടി ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങൾ വഴി പരസ്യം നൽകി പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് വഴിയാണ് ഇയാൾ മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ അയപ്പിച്ചെതന്നും പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിട്ട് ബ്ലാക്ക്മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും പറയുന്നു.

ഭീഷണി അതിരുവിട്ടപ്പോൾ പെൺകുട്ടി വീട്ടുകാരെ കാര്യം അറിയിച്ചു. ഇതോടെയാണ് പരാതി പൊലീസിൽ എത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.