- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയ്ക്കു പുറമേ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്കും വലിയ തോതിൽ കയറ്റുമതി; ക്യാൻസറിനുള്ള വ്യാജമരുന്ന് നിർമ്മാണത്തിന് പിടിയിലായ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്; വ്യാജനെക്കുറിച്ച് സംഘം പദ്ധതി ആരംഭിച്ചത് ചൈനയിൽ നിന്നുള്ള എംബിബിഎസ് പഠനകാലത്ത്
ന്യൂഡൽഹി: കാൻസറിനുള്ള രാജ്യാന്തര ബ്രാൻഡ് മരുന്നുകളുടെ വ്യാജൻ നിർമ്മിച്ചതിനു പിടിയിലായ ഡൽഹി സംഘത്തെക്കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പുറത്ത്.ചൈനയിൽ നിന്നും എംബിബിഎസ് പഞനകാലത്താണ് സംഘം ഇത്തരത്തിലൊരു പദ്ധതി ആസുത്രണം ചെയ്യുന്നത്. മരുന്ന് നിർമ്മാണം യാഥാർത്ഥ്യമായ ശേഷം ഇന്ത്യയ്ക്കു പുറമേ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് വലിയ തോതിൽ വ്യാജമരുന്ന് കയറ്റുമതി ചെയ്‌തെന്നു കണ്ടെത്തി.
ഡോക്ടറും 2 എൻജിനീയർമാരും ഒരു എംബിഎക്കാരനും ഉൾപ്പെടുന്നതാണ് പിടിയിലായ സംഘം.ഡോ. പി.എൻ.പ്രധാൻ (34) ആണ് പ്രധാന സൂത്രധാരൻ. ബംഗ്ലാദേശിൽ നിന്നുള്ള ഡോ. മുഹമ്മദ് റസൽ, ബിഹാറിലെ ഡോ. അനിൽ ജയ്‌സ്വാൾ എന്നീ ഡോക്ടർമാരുടെ സഹായത്തോടെയായിരുന്നു വ്യാജമരുന്നു നിർമ്മാണം. 10നു വ്യാജമരുന്നുമായി ഒരാൾ പിടിയിലായപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്.
ഹരിയാനയിലെ സോനിപ്പത്തിലെ ഫാക്ടറിയിലായിരുന്നു നിർമ്മാണം.ഗസ്സിയാബാദിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 8 കോടിയോളം വിലയുള്ള 20 രാജ്യാന്തര ബ്രാൻഡുകളുടെ 'വ്യാജശേഖരം', മരുന്നു നിർമ്മാണ ഘടകങ്ങൾ, നിർമ്മാണ സാമഗ്രികൾ, പാക്കേജിങ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും സംഘം മരുന്നെത്തിച്ചിരുന്നു. 'വീ ഫാസ്റ്റ്' എന്ന കുറിയർ സ്ഥാപനം വഴിയായിരുന്നു വിതരണം.വ്യാജനെക്കുറിച്ചുള്ള ബിസിനസ് പ്ലാൻ ചൈനയിലെ എംബിബിഎസ് പഠനകാലത്തു തന്നെ സംഘത്തിന്റെ മനസ്സിലുണ്ടെന്നു ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.
സംഘത്തിലെ പ്രധാനിയായ പി.എൻ.പ്രധാൻ ചൈനയിൽ നിന്നു എംബിബിഎസ് പൂർത്തിയാക്കിയാണ് ഡൽഹിയിലെത്തിയത്. വലിയ വിദേശ മരുന്നു കമ്പനികൾക്ക് ഇന്ത്യയിലെ വിതരണത്തിന് അവർ ഉൽപാദന അനുമതി നൽകിയ കമ്പനികളുണ്ടാകും. അവരെ മറികടന്ന് വ്യാജമരുന്ന് ഇറക്കാനായിരുന്നു പദ്ധതി.
മറുനാടന് മലയാളി ബ്യൂറോ