- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചിട്ടു; കാണാനില്ലെന്ന് യുവതി പരാതി നൽകി; ഭർത്താവിന്റെ ഇളയസഹോദരനെ കേസിൽ കുടുക്കാനും ശ്രമം; നാലുവർഷത്തിന് ശേഷം പ്രതികൾ പിടിയിൽ
ഗസ്സിയാബാദ്: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ നാല് വർഷത്തിന് ശേഷം ഭാര്യയും കാമുകനും പിടിയിൽ. ഉത്തർ പ്രദേശിലെ ഗസ്സിയാബാദിലാണ് സംഭവം. അടുത്തിടെ ലഭിച്ച രഹസ്യ വിവരത്തിന്മേൽ നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികൾ പിടിയിലായത്.
2018ലാണ് ചന്ദ്രവീർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സവിത, ഇവരുടെ അയൽക്കാരനും കാമുകനുമായ അരുൺ എന്നിവരാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ചന്ദ്രവീറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടത് അരുണിന്റെ വീടിനുള്ളിലായിരുന്നു.
കൊലപാതകത്തിന് പിന്നാലെ ചന്ദ്രവീറിനെ കാണാനില്ലെന്ന് സവിത പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നാലെ ചന്ദ്രവീറിന്റെ ഇളയസഹോദരനുമേൽ കുറ്റം ചുമത്താനായി സവിതയുടെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ചന്ദ്രവീറിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
സവിതയും അരുണും ചേർന്ന് ചന്ദ്രവീറിനെ വെടിവെച്ചും വെട്ടിപ്പരിക്കേൽപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അരുണിന്റെ വീടിന്റെ തറയിൽ ആറ്-ഏഴടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. കുഴിക്കു മുകളിൽ സിമന്റിട്ട് മൂടിയ ശേഷം ഈ വീട്ടിൽതന്നെ അരുൺ താമസം തുടർന്നു.
കൊലപാതകത്തിന് മുമ്പ് തന്നെ കുഴി ഇരുവരും തയ്യാറാക്കിവെച്ചിരുന്നതായി പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അരുൺ താമസിക്കുന്ന വീടിന്റെ തറയിൽ നിന്നും ചന്ദ്രവീറിന്റെ അഴുകിയ ശരീരഭാഗങ്ങളും അസ്തികൂടവും പൊലീസ് കണ്ടെടുത്തു. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോടാലിയും പൊലീസ് വീണ്ടെടുത്തു.
മറുനാടന് മലയാളി ബ്യൂറോ