- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വർണ്ണക്കടത്തിൽ സുരഭിക്ക് പുറമേ കണ്ണൂർ സ്വദേശിയും പിടിയിൽ
കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ, 60 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ എയർഹോസ്റ്റസ് ശ്രമിച്ച കേസിൽ കൂടുതൽ പേർ കുടുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട എയർഇന്ത്യ എക്സപ്രസിലെ സീനിയർ കാബിൻ ക്രൂ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈൽ പിടിയിലായത്.
ഇന്റലിജൻസ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി ആർ ഐയുടെ കണ്ടെത്തൽ. സുഹൈലിന് കാബിൻ ക്രൂ ആയി പത്തുവർഷത്തെ പ്രവൃത്തിപരിചയമുണ്ട്. ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന സുഹൈലിനായി ഡി ആർ ഐ. റിമാൻഡ് അപേക്ഷ നൽകും.
സംഭവത്തിൽ ഡിആർഐ വിശദമായ അന്വേഷണം തുടങ്ങി. ഇതുവരെ ശേഖരിച്ച തെളിവ് പ്രകാരം സുരഭി ഖാത്തുൺ ഇതിനുമുമ്പും പലവതവണയായി 20 കിലോ സ്വർണം കടത്തിയിട്ടുണ്ട്. സ്വർണക്കടത്തിൽ, കേരളം കേന്ദ്രീകരിച്ചുള്ള വ്യക്തികളുടെ പങ്കും അന്വേഷിക്കുന്നു്. സംഘത്തെ കുറിച്ചുള്ള ചില നിർണായക വിവരങ്ങൾ സുരഭിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടക്കുമെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരുകിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി ഖാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് ഡിആർഐ അധികൃതർ. പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.
സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഗർഭനിരോധന ഉറയ്ക്കുള്ളിൽ സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്.
മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊൽക്കത്ത സ്വദേശി സുരഭി റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്. 28-ാം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കൊൽക്കത്ത സ്വദേശിയായ സുരഭിയെ സ്വർണവുമായി പിടികൂടിയത്. മസ്‌ക്കറ്റിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് കത 714 വിമാനത്തിലെ കാബിൻ ക്രൂ അംഗമാണ് 26കാരിയായ സുരഭി. മലദ്വാരത്തിൽ 960 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ സുരഭിയെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു.
നേരത്തേയും സ്വർണക്കടത്തിന് എയർഹോസ്റ്റസുമാർ പിടിയിലായിട്ടുണ്ടെങ്കിലും മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്ന് ഡി.ആർ.ഐ അറിയിച്ചു.കഴിഞ്ഞവർഷം മാർച്ചിലും സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വർണവുമായി കൊച്ചി വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. ബഹ്റിൻ-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.