- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പത്തനംതിട്ട ചെന്നീർക്കര ഗവ.ഐ.ടി.ഐയിൽ ആർട്സ് ഫെസ്റ്റിവലിനിടെ സംഘർഷം
പത്തനംതിട്ട: ചെന്നീർക്കര ഗവ. ഐ.ടി.ഐയിൽ ആർട്സ് ഫെസ്റ്റിവലിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 12 ട്രെയിനികളെ സസ്പെൻഡ് ചെയ്തു. ഇതിൽ 10 പേരും എസ്.എഫ്.ഐക്കാർ ആണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാസം 29 നും ഈ മാസം ഒന്നിനുമാണ് ഐ.ടി.ഐയിൽ ആർട്സ് ഫെസ്റ്റിവൽ നടന്നത്. ഇതിനിടെയാണ് ട്രെയിനികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതു കാരണം ആർട്സ് ഫെസ്റ്റിവൽ അലങ്കോലപ്പെടുകയുംഐ.ടി.എയുടെ സമാധാന അന്തരീക്ഷം നഷ്ടമാവുകയും ചെയ്തു. പരിപാടി നിർത്തി വയ്ക്കേണ്ട സാഹചര്യവുമുണ്ടായി.
പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ഗ്രൂപ്പ് ഇൻസ്ട്രക്ര്മാർ, ട്രേഡ് ഇൻസ്പെക്ടർമാർ, ട്രെയിനീസ് കൗൺസിൽ പ്രതിനിധികൾ എന്നിവർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഇവർ തയാറായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്റ്റാഫ് കമ്മറ്റി, അച്ചടക്ക സമിതി, പി.ടി.എ എക്സിക്യൂട്ടീവ് കമ്മറ്റി എന്നിവ യോഗം ചേർന്ന് ട്രെയിനികൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മുൻകാല പ്രാബല്യത്തോടെ ഈ മാസം നാലു മുതൽ 12 വരെയാണ് സസ്പെൻഷൻ കാലയളവ്. ഇന്നലെയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തു വന്നത്. തങ്ങളുടെ ഭാഗം രക്ഷിതാക്കൾക്കൊപ്പം വന്ന് വിശദീകരിക്കാൻ 11 ന് രാവിലെ പത്തിന് സമയം അനുവദിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് സസ്പെൻഷൻ ഉത്തരവിൽ പ്രിൻസിപ്പാൾ പറയുന്നു.