- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീഷ്മ നൽകിയ കഷായത്തിലെ വിഷാംശം പുറത്തായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കളനാശിനിയുടെ കുപ്പിയിൽ പരിശോധന നടത്തിയപ്പോൾ കുറവു കണ്ടെത്തിയത് അമ്മാവൻ; അമ്മയെ അറിയിച്ച ശേഷം ഇരുവരും ഗ്രീഷ്മയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു; പാറശ്ശാലയിലെ വില്ലത്തിയെ കണ്ടെത്തിയത് സിന്ധുവും നിർമ്മൽ കുമാറും! കൊലക്കുറ്റം ഗ്രീഷ്മയിൽ മാത്രമൊതുക്കും?
തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് കൊലപാതകത്തിന് മുമ്പ് അമ്മ സിന്ധുവിന്റേയും അമ്മാവൻ നിർമ്മൽകുമാറിന്റേയും സഹായം കിട്ടിയെന്ന വാദം ശക്തമാകുമ്പോഴും പൊലീസ് കേസ് ആ തരത്തിലേക്ക് കൊണ്ടു പോകുന്നില്ല. തെളിവ് നശീകരണം മാത്രമാണ് അവർക്കു മേലുള്ള കുറ്റം.
വീട്ടിലെ തെളിവെടുപ്പിനിടെ കണ്ടെടുത്തത് നാലു കുടിവെള്ള കുപ്പികലാണ്. വീട്ടിലെ തൊഴുത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ കിട്ടിയത്. രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുണ്ടായിരുന്നു. പരിശോധന നടത്തിയാൽ മാത്രമേ ഇത് എന്താണെന്നു വ്യക്തമാകൂ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് ഗ്രീഷ്മ. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇതിന് ശേഷം മാത്രമേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകൂ.
കാമുകൻ വീട്ടിലേക്ക് വരുന്നതു കണ്ടിട്ടും ഗ്രീഷ്മയുടെ അമ്മ പുറത്തേക്ക് പോയിരുന്നു. കാമുകന് വീട്ടിൽ കയറാനുള്ള സാഹചര്യം ഒരുക്കാനായിരുന്നു ഇത്. പാറശ്ശാല പൊലീസിനേയും സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുണ്ട്. അമ്മാവൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. വിശദമായി ഇവരെ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും. എന്നാൽ കേസ് ഗ്രീഷ്മയിലേക്ക് മാത്രമൊതുക്കാനാണ് ശ്രമം. ഗ്രീഷ്മ നൽകിയ കഷായത്തിലെ വിഷാംശം പുറത്തായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കളനാശിനിയുടെ കുപ്പിയിൽ പരിശോധന നടത്തിയപ്പോൾ കുറവു കണ്ടെത്തിയത് അമ്മാവനാണെന്നും അത് അമ്മയെ അറിയിച്ച ശേഷം ഇരുവരും ഗ്രീഷ്മയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചുവെന്നും വാദം ഉയർത്തുന്നതുകൊലക്കുറ്റം ഗ്രീഷ്മയിൽ മാത്രമൊതുക്കാനാണ്.
കീടനാശിനിയുടെ കുപ്പി വീടിനു സമീപത്തെ കുളത്തിൽനിന്നു കണ്ടെടുത്തിരുന്നു. കുപ്പിയുടെ പുറത്ത് ഒട്ടിച്ചിരുന്ന കമ്പനിയുടെ പേര് അടങ്ങിയ ലേബൽ വീടിനു പിന്നിലെ പടിക്കെട്ടിൽനിന്നും കണ്ടെത്തി. തെളിവെടുപ്പിനുശേഷം വീട് പൊലീസ് സീൽ ചെയ്തു. ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട് പരിധിയിലായതിനാൽ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ നിർമൽ കുമാർ, കീടനാശിനി കുപ്പി കുളത്തിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്‌കൂട്ടർ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു. കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കാപികോ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ വിൽപന നടത്തിയിരുന്നതായും കടയുടമ പൊലീസിനോടു പറഞ്ഞു.
വാങ്ങിയത് ഇവിടെ നിന്നാണെന്ന് നിർമൽ കുമാർ അങ്ങോട്ടു പറഞ്ഞെങ്കിലും തിരിച്ചറിയാൻ കഴിയില്ലെന്നായിരുന്നു വയോധികനായ കടയുടമയുടെ മറുപടി. ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ഇവിടെനിന്നു കഷായപ്പൊടിയുടെ സാംപിൾ ശേഖരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സിന്ധുവിന്റെയും നിർമൽകുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനുശേഷം നെയ്യാറ്റിൻകര ജെഎഫ്സിഎം (രണ്ട്) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിലിരിക്കെ ശുചിമുറിയിലെ അണുനാശിനി കുടിച്ച ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ആത്മഹത്യാശ്രമത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച ആശുപത്രി വിട്ടശേഷം കളിയിക്കാവിളയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
ചോദ്യം ചെയ്യൽ നേരിടാൻ ഗ്രീഷ്മയും ബന്ധുക്കളും മുന്നൊരുക്കം നടത്തിയതായി സൂചനകൾ. ക്രൈംബ്രാഞ്ച് ഒാഫീസിൽ നടന്ന ചോദ്യം ചെയ്യൽ ആദ്യഘട്ടം കടന്നപ്പോൾ തന്നെ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന അന്വേഷണ സംഘം ഉറപ്പിച്ചു. കഷായത്തെ ചുറ്റിപ്പറ്റി ഉയർന്ന ചോദ്യങ്ങളിൽ ഗ്രീഷ്മയ്ക്കു പലപ്പോഴും മൊഴികൾ മാറ്റേണ്ടി വന്നു. ഷാരോൺ ആശുപത്രിയിൽ കഴിയുമ്പോൾ കഷായത്തിന്റെ വിവരം അന്വേഷിച്ച ബന്ധു സജിനോടു ഗ്രീഷ്മ പറഞ്ഞ കള്ളം ആണ് കേസിൽ നിർണായകമായത്.
കഷായം വാങ്ങി നൽകിയത് മാത്യ സഹോദരി പുത്രിയായ പ്രശാന്തിനി എന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് നിഷേധിച്ചു കൊണ്ടുള്ള പ്രശാന്തിനിയുടെ ഒാഡിയോ ഉദ്യോഗസ്ഥർ കേൾപ്പിച്ചതോടെ ആണ് ഗ്രീഷ്മ സത്യം പറഞ്ഞു തുടങ്ങിയത്. ജില്ലയിലെ പല സ്റ്റേഷനുകളിലേക്കും പ്രതികളെ മാറ്റി നടത്തിയ ചോദ്യം ചെയ്യലും മികച്ച ഫലം സൃഷ്ടിച്ചു. ഷാരോൺ മരിച്ച 25ന് ശേഷം ആണ് ഗ്രീഷ്മയ്ക്കു സംഭവത്തിൽ പങ്കുണ്ടെന്ന് ബന്ധുക്കൾക്ക് സംശയം ഉയർന്നതെന്നും വിവരമുണ്ട്. ഇതിന് ശേഷമാണ് തെളിവ് നശിപ്പിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചതെന്നും പൊലീസ് സൂചന നൽകുന്നു.
ഗ്രീഷ്മ നൽകിയ കഷായത്തിലെ വിഷാംശം പുറത്തായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കളനാശിനിയുടെ കുപ്പിയിൽ പരിശോധന നടത്തിയപ്പോൾ കുറവു കണ്ടതിനെ തുടർന്ന് നിർമൽകുമാർ വിവരം മാതാവിനെ അറിയിച്ചു. ഇരുവരും ഗ്രീഷ്മയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. പിന്നീടാണ് തെളിവ് നശിപ്പിക്കാൻ ഇരുവരൂം സഹായം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ