- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിടെ ബീച്ചിന്റെ അടുത്ത് വച്ചാണ് വീഡിയോ എടുത്തത്.. നല്ലൊരു ജീവിതം ഉണ്ടാവണേന്ന് അവൻ പ്രാർത്ഥിച്ചു, നേരെ തിരിഞ്ഞാണ് വന്നത്.. പൊലീസുകാർക്കൊപ്പം ഗ്രീഷ്മ ഹാപ്പിയാണ്! തെളിവെടുപ്പിനിടെ കളിച്ചും ചിരിച്ചും ഗൈഡിനോട് എന്നതു പോലെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; വെട്ടുകാട് പള്ളിയിലും വേളി ടൂറിസം കേന്ദ്രത്തിലും തെളിവെടുപ്പിന് എത്തിയപ്പോൾ പിക്നിക് മൂഡിൽ ഷാരോൺ വധക്കേസ് പ്രതി
തിരുവനന്തപുരം: ''സാറെ അവിടെ അവിടെ ബീച്ചിന്റെ അടുത്ത് വച്ചാണ് വീഡിയോ എടുത്തത്... ആദ്യം ബീച്ചിന്റെ അവിടെ പോയി.. പിന്നീട് ആ മരച്ചുവട്ടിൽ പോയി, കുറച്ചു ദൂരം പോയിട്ട് തിരിച്ചു വന്നു.. അതുവരെ പോയി... ഇവിടെ വച്ചാണ് ഹരിയെ.. കണ്ടത്.. നല്ലൊരു ജീവിതം ഉണ്ടാവണേന്ന് അവൻ പ്രാർത്ഥിച്ചു, നേരെ തിരിഞ്ഞാണ് വന്നത്...'' പാറശാല ഷാരോൺരാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തിരുന്നു പൊലീസ്. ആ വേളയിൽ, വളരെ കൂളായി ഒരു ടൂറിസ്റ്റ് ഗൈഡിനോട് എന്നതുപോലെയാണ് ഉദ്യോഗസ്ഥരോട് അവർ കാര്യങ്ങൾ വിവരിച്ചത്.
ഷാരോൺ രാജിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെത് അടക്കമുള്ള കാര്യങ്ങൾ ഗ്രീഷ്മ മൊഴിയിൽ നൽകി. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടികൾ. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്. വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം. കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വിശദീകരിച്ചു.
വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ ഗ്രീഷ്മയെ ഉച്ചയോടെ അന്വേഷണസംഘം കൊണ്ടുവന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്‌ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു.
യാതൊരു കൂസലും സങ്കോചവുമില്ലാതെ കുറ്റസമ്മതം നടത്തിയത്. ഷാരോൺ നിർബന്ധിച്ചാണ് താലികെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവർ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങൾ വിവരിച്ച ഗ്രീഷ്മ, കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഷാരോൺ ബൈക്കിൽ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.
വെട്ടുകാട് പള്ളിക്കുള്ളിൽ കയറിയപ്പോൾ, താലികെട്ടാനായി തങ്ങൾ ഇരുന്ന ബഞ്ച് പ്രതി ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോൾ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. അവിടെവച്ച് നെറ്റിയിൽ സിന്ദൂരവും ചാർത്തി. തുടർന്ന് അവർ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.
'കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു' -ഗ്രീഷ്മ ബീച്ച് ചൂണ്ടിക്കാട്ടി കൂസലില്ലാതെ പറഞ്ഞു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വിൽപ്പനക്കാരിയായ സ്ത്രീ, താൻ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കൽനിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പൊലീസിനോടു പറഞ്ഞു. എന്നാൽ, അവരോടു ക്ഷോഭിച്ച ഗ്രീഷ്മ, അവർ പറയുന്നതു നുണയാെണന്നു പ്രതികരിച്ചു.
താലികെട്ടിനെ തുടർന്ന് ഇരുവരും വിശ്രമിച്ച വേളിയിലെ സ്ഥലവും ഗ്രീഷ്മ കാട്ടിക്കൊടുത്തു. അവിടെയിരിക്കുമ്പോഴാണ് ഷാരോണിനെ ഒഴിവാക്കാൻ മറ്റു മാർഗമില്ലെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് താൻ കരുതിയിരുന്ന കീടനാശിനി ചേർത്ത ശീതളപാനീയം ഷാരോണിനു നൽകി. എന്നാൽ, കയ്‌പ്പു കാരണം ഷാരോൺ അതു തുപ്പിക്കളഞ്ഞു. അൽപ്പം കഴിഞ്ഞു ഛർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഷാരോൺ ചോദിച്ചപ്പോൾ കാലാവധി കഴിഞ്ഞ ജ്യൂസായിരുന്നു അതെന്ന് താൻ പറഞ്ഞതായും ഗ്രീഷ്മ പൊലീസിനോടു വെളിപ്പെടുത്തി.
അന്വേഷണോദ്യോഗസ്ഥരോടു പൂർണമായും സഹകരിച്ച ഗ്രീഷ്മ, വിശദമായി സംഭവങ്ങൾ വിവരിച്ചു. അടുത്ത ദിവസം ഗ്രീഷ്മയെ തൃപ്പരപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തും. താലികെട്ടിയതിനെ തുടർന്ന് ഇവർ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോർട്ടിൽ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊഴിനൽകിയിട്ടുള്ളത്. ഈ റിസോർട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ്.
മറുനാടന് മലയാളി ബ്യൂറോ