- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളത്തിൽ ജി.എസ്.ടി വകുപ്പിന്റെ വ്യാപക റെയ്ഡ്
കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജി.എസ്.ടി അധികൃതർ. ഈ സാഹചര്യത്തിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് നടക്കുകയാണ്. ജി.എസ്.ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്,എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലായാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വ്യാജ ജി.എസ്.ടി രജിസ്ട്രേഷൻ നിർമ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ നിന്ന് നിരവധിപേർ കസ്റ്റഡിയിൽ ആയതായിയാണ് അറിയുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് നിരവധി പേർ കസ്റ്റഡിയിലായതായിട്ടാണ് ലഭിക്കുന്ന സൂചന.
അതിനിടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ശരാശരി ചരക്ക് സേവന നികുതി വരുമാനത്തിൽ മികച്ച വളർച്ചയാണ് രാജ്യവ്യാപകമായി ഉണ്ടായത്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 11 മാസത്തെ ശരാശരി ജിഎസ്ടി കളക്ഷൻ 1.67 ലക്ഷം കോടി രൂപയാണ്. അതേസമയം 2022-23 ലെ ശരാശരി ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ച് 1,68,337 കോടി രൂപയായി. ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർധിച്ചു.
ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനം 8.5 ശതമാനം ഉയർന്നു. റീഫണ്ടുകൾ കൊടുത്തതിന് ശേഷം, ഫെബ്രുവരി മാസത്തെ ജിഎസ്ടി കളക്ഷൻ 1.51 ലക്ഷം കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 13.6 ശതമാനം കൂടുതലാണ്. 2023-24ൽ ജിഎസ്ടി വരുമാനത്തിൽ തുടർച്ചയായ വളർച്ചയുണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലെ ജിഎസ്ടി കളക്ഷൻ 18.40 ലക്ഷം കോടി രൂപയായിരുന്നു, ഇത് 2022-23 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനം കൂടുതലാണ്.
2023 ഫെബ്രുവരിയിലെ ജിഎസ്ടിയിൽ, സിജിഎസ്ടി കളക്ഷൻ 31,875 കോടി രൂപയും എസ്ജിഎസ്ടി 39,615 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള 38,592 കോടി രൂപ ഉൾപ്പെടെ 85,098 കോടി രൂപയാണ് ഐജിഎസ്ടി കളക്ഷൻ. സെസ് പിരിവ് 12,839 കോടി രൂപയും അതിൽ ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 984 കോടി രൂപയുമാണ്.