- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിടെ ചെല്ലുമ്പോൾ ഭയന്നുവിറച്ച് സ്ത്രീ; വായിൽ പ്ലാസ്റ്ററൊട്ടിച്ച് കൈയും കാലും കെട്ടിയിട്ടെന്ന് പറഞ്ഞു; നടന്നു വന്നിരുന്നുവെങ്കിൽ സ്‌കോർപിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമായിരുന്നുവെന്നും അവർ പറഞ്ഞു; നരബലി ശ്രമത്തിനിടെ തലനാരിഴക്ക് രക്ഷപെട്ട സ്ത്രീയെ കണ്ടു മുട്ടിയ സംഭവം വെളിപ്പെടുത്തി ഓട്ടോ ഡ്രൈവർ
പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടിൽനിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപെടുത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തെ കുറിച്ചുള്ള തുറന്നു പറഞ്ഞ് സാക്ഷിയായ ഓട്ടോ ഡ്രൈവർ. സ്ത്രീ വല്ലാതെ ഭയന്ന് വിറച്ച അവസ്ഥയിലായിരുന്നു. ഫോണിൽ വിളിച്ചത് അനുസരിച്ചാണ് അവിടെ എത്തിയത്. അവരുടെ ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും ഒരു വർഷം മുമ്പ് ഭഗവൽ സിങ്ങിന്റെ വീട്ടിൽ നിന്ന് യുവതിയെ താമസ സ്ഥലത്തുകൊണ്ടുവിട്ട ഡ്രൈവർ ഷാഹിം പറഞ്ഞു.
ടൗണിൽ ഓട്ടോറിക്ഷയുമായി കിടക്കുമ്പോഴാണ് ഓമന എന്ന സ്ത്രീ വിളിച്ചതെന്ന് ഹാഷിം വ്യക്തമാക്കിയത്. ഇലന്തൂർ ഒരു വീട്ടിൽ നിൽക്കുകയാണ് തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണം എന്ന് പറഞ്ഞു. അവർ നിൽക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞുതന്നാൽ എത്താം എന്ന് പറഞ്ഞു. അവർ കൃത്യമായി വഴി പറഞ്ഞുതന്നു. അത് പ്രകാരം ആ വീട്ടിൽ ചെന്നു. ഓമന ഇറങ്ങി വന്ന് തന്റെ വണ്ടിയിൽ കയറിയെന്നും ഹിഷാം പറയുന്നു.
അവിടെ ചെല്ലുമ്പോൾ ഒരു സ്ത്രീ ഉണ്ടായിരുന്നു, മറ്റാരും ഉണ്ടായിരുന്നില്ല. ഭയന്ന് വിറച്ച അവസ്ഥലയിലായിരുന്നു ഓമന. നൈറ്റി ധരിച്ചാണ് ഓടിവന്ന് വണ്ടിയിൽ കയറിയത്. ശരീരത്തിൽ പാടുകളോ മറ്റും ഉണ്ടായിരുന്നില്ല. വായിൽ പ്ലാസ്റ്റർ ഓട്ടിച്ച് കൈയും കാലും കെട്ടിയിട്ടതായി ഓമന പിന്നീട് പറഞ്ഞു. നടന്നു വന്നിരുന്നുവെങ്കിൽ സ്‌കോർപിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമായിരുന്നു എന്നാണ് ഓമന പറഞ്ഞത്. സ്‌കോർപിയോ എന്ന് തന്നെ എടുത്ത് പറഞ്ഞിരുന്നു.
പൊലീസിൽ പരാതി നൽകാമെന്ന് ഓമനയോട് പറഞ്ഞിരുന്നു. മാനം പോകും, കേസ് കൊടുക്കാനില്ലെന്ന് അവർ പറഞ്ഞു. ഓമന പറഞ്ഞത് പ്രകാരം അവർ താമസിക്കുന്ന സ്ഥലത്തുകൊണ്ടുവിട്ടു. ഒരു സ്ത്രീയുടെ മാനം പോകുമല്ലോ എന്നു കരുതിയാണ് പുറത്ത് പറയാതിരുന്നത്. പീഡിപ്പിക്കാനുള്ള ശ്രമമാകും എന്നാണ് കരുതിയത്. നരബലി സംബന്ധിച്ച വിവരമെല്ലാം ഇപ്പോഴത്തെ സംഭവം നടന്നപ്പോഴാണ് അറിഞ്ഞതെന്നും ഹാഷിം പറഞ്ഞു.
നരബലി നടത്തിയ പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്താൻ തയ്യാറെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടിൽ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വിൽപ്പനക്കാരിയേയും അപായപ്പെടുത്താൻ ശ്രമിച്ചു. കെട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ലോട്ടറി വിൽപ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ഇവരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെയാണ് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തൽ.
നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടിൽ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വിൽപ്പനക്കാരിയേയും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നായിരുന്നു പുറത്തുവന്ന വാർത്ത. കെട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ലോട്ടറി വിൽപ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു. പത്മയുടേയും റോസ്ലിന്റെയും മൃതദേഹങ്ങൾ ശാസ്ത്രീയമായാണ് വെട്ടിമുറിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുൻപ് സ്‌കെച്ചിട്ടിരുന്ന രണ്ട് സ്ത്രീകൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ഇരകളെ പ്രതികൾ തേടിയിരുന്നു. പത്തനംതിട്ടയിൽ വെച്ച് ഒരു ലോട്ടറി വിൽപ്പനക്കാരിയെ പരിചയപ്പെട്ട ഷാഫി തിരുമ്മൽ കേന്ദ്രത്തിൽ ജോലിക്ക് അവസരമുണ്ടെന്ന് ബോധ്യപ്പെടുത്തി ഇലന്തൂരിലെ ഭഗവൽ സിങ്- ലൈല ദമ്പതികളുടെ വീട്ടിൽ എത്തിച്ചിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾ മുഴുവനും ഒരുമിച്ച് വാങ്ങിയാണ് സൗഹൃദം സ്ഥാപിച്ചത്.
മാസം 18,000 രൂപ സ്ഥിര ശമ്പളമുണ്ടെന്ന് പറഞ്ഞാണ് എത്തിച്ചത്. ആദ്യ ദിവസം ശമ്പളമായി 1000 രൂപ നൽകിയിരുന്നു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് പോകാനൊരുങ്ങുമ്പോൾ ലൈലയും ഭർത്താവും ചേർന്ന് വീട്ടിലേക്ക് ക്ഷണിക്കുകയും അകത്ത് കയറിയപ്പോൾ ബലം പ്രയോഗിച്ച് കട്ടിലിൽ കെട്ടിയിടാൻ ശ്രമിക്കുകയുമായിരുന്നു. കുതറിയോടിയ യുവതി പിന്നീട് വീടിന് പുറത്തെത്തി സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തുകയായിരുന്നു.s
മറുനാടന് മലയാളി ബ്യൂറോ