- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മയെ ഇലന്തൂരിൽ എത്തിച്ചത് ലൈംഗികവൃത്തിക്ക് വന്നാൽ 15000 രൂപ തരാമെന്ന വാഗ്ദാനത്തിൽ; കിടപ്പുമുറിയിൽ വെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കം; പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തു മറുക്കി ബോധം കെടുത്തി; യോനിയിൽ കത്തി കൊണ്ടു കുത്തി, കഴുത്തറുത്തുകൊന്ന് ഷാഫി; റോസ്ലിനെ എത്തിച്ചത് നീലച്ചിത്രം ഷൂട്ടിന് 10 ലക്ഷം വാഗ്ദാനം ചെയ്ത്; നരബലിയുടെ ക്രൂരത വിവരിച്ചു റിമാൻഡ് റിപ്പോർട്ട്
കൊച്ചി: നരബലി പേരിൽ ഷാഫിയും സംഘവും നടത്തി കൊടുംക്രൂരതകൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാൻ ദേവീ പ്രീതിക്കായി മനുഷ്യക്കുരുതി നടത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഇലന്തൂർ നരബലിക്കേസിലെ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റി്‌പ്പോർട്ടിൽ കൊടും ക്രൂരത എങ്ങനെയെന്നും വിവരിക്കുന്നുണ്ട്.
അതിക്രൂരമായാണ് രണ്ടു സ്ത്രീകളേയും പ്രതികൾ കൊലപ്പെടുത്തിയതെന്നും മൃതദേഹം 56 കഷണങ്ങളാക്കിയാണ് മറവുചെയ്തതെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കൊച്ചിയിൽ നിന്നും ഷാഫിയുടെ വെള്ള സ്‌കോർപ്പിയോ കാറിലാണ് പത്മയുമായി ഇലന്തൂരിലേക്ക് പോയതെന്നാണ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നത്. പത്മയുടെ തിരോധാന കേസ് അന്വേഷിക്കുന്ന വേളയാണ് സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിന്റെ ചുരൾ അഴിയാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലൈംഗികവൃത്തിക്കായി വന്നാൽ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് പത്മയെ മറ്റൊരു മുറിയിൽ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങൾ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാൻ നേരത്തെ എടുത്തുവെച്ച കുഴിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം റോസിലിയെ കൊലപ്പെടുത്തിയതും അതിക്രൂരമയി തന്നെയാണ്. യുവതിയെ നീലച്ചിത്രത്തിൽ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഷാഫി കോട്ടയത്തുനിന്ന് ഇലന്തൂരിൽ എത്തിച്ചത്. കിടപ്പുമുറിയിൽവെച്ച് നീലച്ചിത്രം ഷൂട്ട് ചെയ്യാനെന്ന വ്യാജേന വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ച് കൈകാലുകൾ ബന്ധിച്ച് റോസ്ലിനെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു. ലൈലയാണ് കൊലപാതകം നടത്തിയതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നത്.
കട്ടിലിൽ കെട്ടിയിട്ടതിന് ശേഷം ജീവനോടെയിരുന്ന റോസ്ലിന്റെ രഹസ്യഭാഗത്ത് ലൈല കത്തി കയറ്റിയശേഷം അതുവലിച്ചൂരി കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഭഗവൽ സിങ്ങ് റോസ്ലിന്റെ മാറിടം അറുത്തുമാറ്റി പ്രത്യേകം സൂക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം മൂന്നുപ്രതികളും ചേർന്ന് മൃതദേഹത്തിൽനിന്ന് കൈകളും കാലുകളും വെട്ടുകത്തികൊണ്ടും മൂർച്ചയുള്ള മറ്റൊരു കത്തികൊണ്ടും അറുത്തും വെട്ടിയും കഷണങ്ങളാക്കിയ ശേഷം പറമ്പിലെ കുഴിയിൽ മറവുചെയ്യുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഒന്നാം പ്രതിയായ ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിക്കാൻ ഉപയോഗിച്ച സ്‌കോർപ്പിയോ കാറും പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ലൈലയുടെയും ഭഗവൽ സിങ്ങിന്റെയും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും നരബലി കൂടാതെ മറ്റെന്തെങ്കിലും ഉദ്ദേശം പ്രതികൾക്കുണ്ടോ, കൃത്യത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോ തുടങ്ങിയ കാര്യത്തിലെല്ലാം കൂടുതൽ അന്വേഷണം പുരോഗമിക്കുകയായെന്നും പൊലീസ് വ്യക്തമാക്കി.
അന്ധവിശ്വാസത്തിന്റെയും ആഭിചാര ക്രിയയുടെയും പേരിൽ മനുഷ്യക്കുരിതി നടത്തിയവരാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇത്തരം കുറ്റകൃത്യം തുടർന്നും നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭഗവൽ സിങ്ങിന്റെ വീടും വിജനതയും പ്രതികൾക്ക് തുണയായി
ഭഗവൽസിങ്ങിന്റെ വീടിന്റെ മൂന്നുവശവും വിജനമാണ്. അതിനാൽ തന്നെ കൊലപാതകം നടന്നതും കുഴിച്ചിട്ടതും അതീവ രഹസ്യമായി പ്രതികൾക്ക് നടത്താനായി. പടിഞ്ഞാറുവശത്തുകൂടിയാണ് പ്രവേശനം. റോഡിൽനിന്ന് വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഒരു കാവാണ്. അതുകഴിഞ്ഞാൽ ഭഗവത് സിങ്ങിന്റെ തിരുമ്മുശാല. പിന്നീടാണ് വീട്. പ്രവേശന ഭാഗത്തുള്ള വീടുമാത്രമാണ് ഏക അയൽപക്കം. ഈ വീടിന്റെ അതിരിൽ ഉയർന്ന മതിൽ കെട്ടിയിട്ടുണ്ട്. വീടിന്റെ മൂന്നുവശവും പ്രത്യേക കൃഷിയൊന്നും ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്.ഈ വീട്ടിൽ എന്തുനടന്നാലും നാട്ടുകാർക്ക് അറിയാനാവാത്തസ്ഥിതി അവസ്ഥയായിരുന്നു ഇവിടെ. ഇത് മുതലെടുക്കകായണ് പ്രതികൾ ചെയ്തത്.
വീടിന്റെ തെക്ക് വശത്ത് മരങ്ങളുടെ ഇടയിലായി ഒറ്റകുഴിയിലായിരുന്നു അവശിഷ്ടമുണ്ടായിരുന്നത്.വീടിന്റെ കിഴക്കുഭാഗത്ത് ചെമ്പരത്തി ചെടികൾക്കു നടുവിലാണ് റോസ്ലിനെ കുഴിച്ചിട്ടിരുന്നത്. ഭഗവൽസിങ്ങും ലൈലയുമാണ് സ്ഥലം കാണിച്ചുകൊടുത്തത്. അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ നാലു മണിക്ക് തുടങ്ങിയ ശ്രമം രാത്രി ഒൻപതുവരെ തുടർന്നു. ആദ്യ കുഴിയിൽനിന്ന് രണ്ട് കൈകൾ കിട്ടി. തൊട്ടടുത്തു തന്നെ മറ്റൊരുകുഴിയിൽനിന്ന് ബാക്കിഭാഗങ്ങൾ കണ്ടെടുത്തു. തുണിയിൽ പൊതിഞ്ഞ് കയർകെട്ടിയ നിലയിലായിരുന്നു ഇത്. കുഴിയിൽ 30 രൂപയുടെ നാണയങ്ങൾ, കുട, ബാഗ്, ചെരിപ്പ്, പെർഫ്യൂം, മാസ്‌ക്, താക്കോൽ, ചീപ്പ് എന്നിവയുമുണ്ടായിരുന്നു.
മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദിച്ചപ്പോൾ എല്ലാം പൊളിഞ്ഞു. നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുവൈദ്യനാണ് ബാബു എന്നു വിളിക്കുന്ന ഭഗവൽ സിങ്. പലയിടത്തുനിന്നും ചികിത്സയ്ക്കായി ഇവിടെ ആൾക്കാർ വന്നുപോയിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നാട്ടുകാരോ അയൽപക്കക്കാരോ ശ്രദ്ധിച്ചിരുന്നില്ല.
ആഞ്ഞിലിമൂട്ടിൽ വൈദ്യന്മാർ എന്നറിയപ്പെടുന്ന കുടുംബത്തിലെ കണ്ണിയാണ് ഭഗവൽ സിങ്. സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ഷാഫി ഇലന്തൂരിൽ വന്ന് പോയിരുന്നെന്ന് നാട്ടുകാരിൽനിന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു.അയൽവാസിയായ ജോസ് തോമസ് ഷാഫിയെപ്പറ്റിപറഞ്ഞതും നിർണായകമായി. കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് ഭഗവത് സിങ്ങിനെയും ഭാര്യ ലൈലയെയും ഞായറാഴ്ചയോടെ ഇലന്തൂരിൽനിന്ന് രഹസ്യമായി കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മൂന്ന് പ്രതികളെയും കൊച്ചിയിൽ ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പൊളിയുന്നതും നരബലിയുടെ വിവരങ്ങൾ പുറത്തുവരുന്നതും.
അതേസമയം പത്മയുടേയും റോസ്ലിന്റെയും കൊലപാതകങ്ങൾ നരബലിയായിരുന്നെന്ന് പിടിയിലായവർ പറയുന്നുണ്ടെങ്കിലും മരിച്ചവരുടെ ആന്തരികാവയവങ്ങൾ എല്ലാമുണ്ടോ എന്നകാര്യത്തിൽ വിശദപരിശോധന നടത്താനാണ് പൊലീസ് നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ