- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരികാവയവങ്ങൾ കറി വച്ചു; ഇതിൽ കരളും യോനിയും ലൈല കറിവച്ച് നൽകിയത് ഷാഫിക്ക്; ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദ്ദേശിച്ചതും സിദ്ധനായെത്തിയ ക്രിമിനൽ; ആദ്യ നരബലിക്ക് ശേഷം പൂജ വിജയിക്കാത്തതിന് കാരണം പറഞ്ഞത് ശാപം; ഇലന്തൂരിലെ നരബലിയിൽ എല്ലാം തീരുമാനിച്ചത് ആര്?
കൊച്ചി: പത്തനംതിട്ട ഇലന്തുരിലെ ഇരട്ട നരബലി കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികൾ ഭക്ഷിച്ചെന്ന് പൊലീസ് പറഞ്ഞു. ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദ്ദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. തെളിവെടുപ്പിനിടെയാണ് ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ ഇക്കാര്യം പറഞ്ഞത്. ഐശ്വര്യലബ്ധിക്കെന്ന പേരിൽലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെ ഇലന്തൂരിൽ എത്തിച്ച് നരബലി നടത്തിയത്.
നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദ്ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ ആണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്. അന്തരികാവയവങ്ങൾ കറി വച്ചുവെന്നാണ് മൊഴി. ഇതിൽ കരൾ, യോനി, എന്നിവ ലൈല കറിവച്ച് ഷാഫിക്ക് നൽകുകയും ചെയ്തു.
കൊലപാതകത്തിനു മുൻപു സ്ത്രീകൾ കൊടിയ പീഡനങ്ങൾക്ക് ഇരയായി. ഭഗവൽ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണു നരബലി നടത്തിയതെന്നും മൊഴി നൽകിയതായി ഡിഐജി ആർ.നിശാന്തിനി പറഞ്ഞു. വീട്ടിനുള്ളിൽ വച്ചാണു 2 കൊലപാതകവും നടത്തിയത്. ഷാഫിയും കുടുംബവും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. വീടിനു സമീപത്തുനിന്നു 4 കുഴികളിലായാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതായ സ്ത്രീകളെക്കുറിച്ചും നിലവിലെ കേസുമായി ബന്ധപ്പെടുത്തി പൊലീസ് അന്വേഷിക്കും.
പൊന്നുരുന്നിയിൽ താമസിച്ചിരുന്ന പത്മം എന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയാണ് കേരളത്തിലെ നരബലിയെ കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരുന്നത്. തമിഴ്‌നാട് സ്വദേശിയായ പത്മം കടവന്ത്രയിലാണ് ലോട്ടറി വിറ്റിരുന്നത്. ഇവരെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാത്തതിനെ തുടർന്ന് മകൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് സത്യങ്ങൾപുറത്തുകൊണ്ടുവന്നത്. മകനുമായി പത്മം എന്നും ഫോണിൽ സംസാരിക്കുമായിരുന്നു. എന്നാൽ സെപ്റ്റംബർ 26 മുതൽ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇതോടെ മകൻ ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തി അന്വേഷിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പത്മത്തിന്റെ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. അന്വേഷണത്തിൽ ഷിഹാബ് എന്നയാൾക്കൊപ്പം പത്മം തിരുവല്ലയിലേക്ക് പോയതായി കണ്ടെത്തി. നരബലിക്കായി ഇലന്തൂരിൽ ഭഗവത് സിങ്ങിന് സ്ത്രീകളെ എത്തിച്ചു നൽകിയ ഏജന്റാണ്് ഷിഹാബ്. തിരുവല്ലയിലാണ് പത്മത്തിന്റെ ഫോൺ സിഗ്‌നൽ അവസാനമായി ലഭിച്ചത്. പത്മത്തിനൊപ്പം കാലടി സ്വദേശി റോസ്ലിൻ എന്ന സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുവരേയും ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിടുകയായിരുന്നു. റോസ്ലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ മകളും പരാതി നൽകിയിരുന്നു
നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവൽസിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കൽ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാൾ തന്നെയാണ് പിന്നീട് കൊച്ചിയിൽ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. പത്മയുടെ ഭർത്താവും മക്കളും തമിഴ്‌നാട്ടിലാണ്. നാട്ടിൽ പോയി തിരിച്ചുവന്ന് വൈകാതെയാണ് പത്മയെ കാണാതായത്. പാരമ്പര്യ വൈദ്യരാണ് ഭഗവൽ സിങ്. ആഞ്ഞിലിമുട്ടിൽ വൈദ്യർ എന്നറിയപ്പെടുന്ന കൈപ്പുണ്യമുള്ള തിരുമ്മൽ വിദഗ്ദ്ധർ. പരമ്പരാഗത തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവൽ സിങ്. ചെറിയ അസുഖങ്ങൾക്കെല്ലാം നാട്ടുകാർ സമീപിക്കുന്നത് വൈദ്യരെയായിരുന്നു. നാടുമായി നല്ല ബന്ധം പുലർത്തുന്ന വൈദ്യർ സിപിഎം ഇലന്തൂർ ബ്രാഞ്ചിലെ സജീവ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമാണ്.
ശരീരമാസകലം മുറിവുണ്ടാക്കിയശേഷം കഴുത്തറുത്തു പൈശാചികമായാണു യുവതികളെ കൊലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ശരീരവും രണ്ടായി വെട്ടിമുറിച്ചിട്ടുമുണ്ട്. കഴുത്തറുത്ത് മാറ്റിയതു െലെലയാണെന്നാണ് മൊഴികളിൽനിന്നു വ്യക്തമാകുന്നത്. കൊലപാതക കൃത്യത്തിൽ ഷാഫിക്കും പങ്കുണ്ടെന്നു പൊലീസ് പറയുന്നു. യുവതികളുടെ ശരീരം കത്തി ഉപയോഗിച്ചു കീറാൻ പ്രേരിപ്പിക്കുകമാത്രമല്ല ഷാഫിയും അതിൽ പങ്കാളിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കൊലപാതക കൃത്യം ഭഗവൽ സിങ്ങിന്റെ അറിവോടെയായിരുന്നെങ്കിലും അയാൾ വെറും കാഴ്ചക്കാരൻ മാത്രമായിരുന്നെന്നാണ് സൂചന. ഇക്കാര്യങ്ങളാണ് ആഭിചാരകർമ്മങ്ങൾക്കു പിന്നിൽ ലൈലയുടെ വ്യക്തമായ പങ്കു സംശയിക്കാൻ കാരണം. എന്നാൽ, ഇതു സംബന്ധിച്ചു വ്യക്തതവരാൻ ലൈലയെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
ഭഗവൽ സിങ്ങാണ് ആഭിചാര കൃത്യത്തിനു മുൻെകെയെടുത്തതെന്നു വാദിക്കുന്ന ചിലരുണ്ട്. വർഷങ്ങൾ മുമ്പ് ആദ്യഭാര്യയെ ഒഴിവാക്കിയത് ഇത്തരം ആഭിചാര ക്രിയകളിലൂടെയാണെന്ന് ഇപ്പോൾ പറയുന്നവരിൽ ഏറെയും, ആദ്യ ഭാര്യയിലുണ്ടായ പെൺകുട്ടിയുമായി അടുപ്പമുള്ളവരാണ്.കുട്ടി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ആദ്യ ഭാര്യ മരിച്ചത്. അക്കാലത്തു കുട്ടിയുമായി ബന്ധമുണ്ടായിരുന്ന ചിലർ, മരണവുമായി ബന്ധപ്പെട്ടു സംശയങ്ങൾ ഉയർത്തിയിരുന്നു. എല്ലാം പൊലീസ് അന്വേഷണ വിധേയമാക്കും. ഈ അന്വേഷണമാണ് നിർണ്ണായകമായത്.
മറുനാടന് മലയാളി ബ്യൂറോ