ന്യൂയോർക്ക്: അമേരിക്കയിലെ മാസച്യുസിറ്റ്‌സിൽ ടെക്ക് കമ്പനി മേധാവികളായ ഇന്ത്യൻ വംശജരായ ദമ്പതികളുടെയും മകളുടെയും മരണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം രാകേഷ് കമൽ സ്വയം വെടിയുതിർത്തിർത്തു മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാകേഷ് കമൽ (57), ഭാര്യ ടീന (54), മകൾ അരിയാന (18) എന്നിവരെയാണ് ഡിസംബർ 28ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെയാണ് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. രാകേഷ് കുമാർ ഭാര്യയെയും മകളെയും കൊലപ്പെടുത്തി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്. രാകേഷിന്റെ സമീപത്തുനിന്നു തോക്ക് കണ്ടെടുത്തിരുന്നു. രാകേഷിന്റെ സമീപത്തു നിന്നും കണ്ടെടുത്ത തോക്കിന്റെ പരിശോധന നടന്നുവരികയാണ്. തോക്കിന്റെ ലൈസൻസ് രാകേഷിന്റെ പേരിലല്ലെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

നോർഫോക് ഡിസ്ട്രിക്ട് അറ്റോർണി മൈക്കിൾ മൊറിസെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ടീനയേയും മകൾ അരീനയേയും വെടിവച്ച് കൊലപ്പെടുത്തിയതാണെന്ന് അറിയിച്ചിട്ടുണ്ട്. ചീഫ് മെഡിക്കൽ ഓഫിസർ കൈമാറിയ ഓടോപ്‌സി റിപ്പോർട്ടിൽ ഇത് വ്യക്തമാണെന്നും മൊറിസെ അറിയിച്ചു. സ്വയം വെടിയുതിർത്തുണ്ടായ മുറിവിൽനിന്നാണ് രാകേഷ് മരിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വരുന്ന ആഴ്ചകളിൽ ഓട്ടോപ്‌സി റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവരുമെന്നാണ് കരുതുന്നത്.

സംഭവത്തിലേക്ക് നയിച്ചത് കുടുംബപ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. ഇത് ശരിവെക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിസിനസ് തകർച്ചയും ഒപ്പം കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദംനേടിയ ടീന കമൽ, ഹാർവഡ് സർവകലാശാലയിലും പഠിച്ചിരുന്നു. എഡ്യുനോവ എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു ടീന. ബന്ധുക്കൾ കുടുംബത്തെ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

യുഎസിൽ എഡ് ടെക് വ്യവസായത്തിൽ പേരുകേട്ടവരാണ് ഇന്ത്യൻ വംശജരായ കമാൽ കുടുംബം. എഡ്യുനോവ എന്ന പേരിൽ എഡ്യുക്കേഷൻ സിസ്റ്റംസ് കമ്പനി നടത്തിയിരുന്നെങ്കിലും, ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ വർഷം ഫെഡറൽ കോടതിയിൽ ടീന പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. 68 ലക്ഷം യുഎസ് ഡോളർ മൂല്യം വരുന്ന വീട്, ടീനയ്ക്ക് 30 ലക്ഷം യുഎസ് ഡോളറിനു വിൽക്കേണ്ടി വന്നിരുന്നു. ബോസ്റ്റണിൽനിന്ന് 30 കി.മീ. ദൂരത്തിൽ ഡോവറിലുള്ള വീട്ടിൽ 27 മുറികളുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2019ൽ രാകേഷ് 19,000 സ്‌ക്വയർ ഫീറ്റുള്ള ഒരു എസ്റ്റേറ്റ് വാങ്ങിയതായി റിപ്പോർട്ടുണ്ട്. നാലു മില്യൺ യുഎസ് ഡോളർ വില വരുന്ന എസ്റ്റേറ്റിൽ 11 കിടപ്പുമുറികളും 14 ശുചിമുറികളും ഉണ്ടെന്നാണ് റിപ്പോർട്ട്. ടീനയും രാകേഷും കൂടി 2016ൽ, വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങിയതായും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021ൽ അത് തകർന്നതായും റിപ്പോർട്ടുണ്ട്.

2016 ലാണ് രാകേഷ് കമാൽ ഭാര്യക്കൊപ്പം എഡ് ടെക് കമ്പനി തുടങ്ങിയത്. ബോസ്റ്റണിലും സ്റ്റാൻഫഡിലുമൊക്കെ പഠിച്ച രാകേഷ് കമാലിന് വിദ്യാഭ്യാസ കൺസൾട്ടേഷനിൽ വിപുലമായ കരിയർ ഉണ്ടായിരുന്നു. മിഡിൽ സ്‌കൂളിലും, ഹൈസ്‌കൂളിലും, കോളേജിലും വിദ്യാർത്ഥികളുടെ ഗ്രേഡുകൾ മെച്ചപ്പെടുത്താനായി രൂപകൽപ്പന ചെയ്തതായിരുന്നു എഡ്യുനോവ.

തുടക്കത്തിൽ കമ്പനി ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. 2019 ൽ കമാൽ കുടുംബം 19,000 ചതുരശ്ര അടി വിസ്തീർണമുള്ള 11 കിടപ്പുമുറികളുള്ള ബംഗ്ലാവ് 40 ലക്ഷം ഡോളറിന് വാങ്ങിയത് തന്നെ വിജയത്തിന്റെ സൂചനയായിരുന്നു. എന്നാൽ, 2021 ഡിസംബറിൽ കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. ഇതോടെ, കമാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. റിക്കും, ടീനയും എന്നാണ് സുഹൃത്തുക്കൾക്കിടയിൽ ഇരുവരും അറിയപ്പെട്ടത്.

കടം കയറിയതോടെ ആഡംബര ബംഗ്ലാവ് ഒരുവർഷം മുമ്പ് മസാച്യുസെറ്റ്സ് കേന്ദ്രമായ വിൽസൺഡേൽ അസോസിയേറ്റ്സിന് 30 ലക്ഷം ഡോളറിന് വിറ്റു. 54.5 ലക്ഷം ഡോളർ വിപണി വിലയുള്ളപ്പോഴായിരുന്നു അത്. ടീന കമാൽ ഹാർവാഡ് സർവകലാശാലയിലും ഡൽഹി സർവകലാശാലയിലുമാണ് വിദ്യാഭ്യാസം ചെയ്തത്. കഴിഞ്ഞ വർഷം ടീനയും പാപ്പർ ഹർജി നൽകിയതോടെ ഇവരുടെ കടക്കെണിയുടെ ആഴം വ്യക്തമായിരുന്നു.

18 കാരി അരിയാന മിഡിൽബറി കോളേജിൽ വിദ്യാർത്ഥിനിയായിരുന്നു. വെർമണ്ടിലെ ഈ കോളേജിൽ ന്യൂറോ സയൻസ് പഠിക്കുകയായിരുന്നു പെൺകുട്ടി. വളരെ മിടുക്കിയായ പെൺകുട്ടി ആയിരുന്നുവെന്ന് അരിയാനയുടെ സ്‌കൂൾ മിൽട്ടൺ അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.