- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളുടെ മരണത്തിന് ഉത്തരവാദി ബിനോയിയെന്ന് പിതാവ്
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന കുടുംബത്തിന്റെ പരാതിയിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛൻ ആരോപിക്കുന്നു. രണ്ടുമാസമായി മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
മകളുടെ മരണത്തിൽ അന്വേഷണം വേണം. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചു. നേരത്തെ ബിനോയ് പതിവായി വീട്ടിൽ വരുമായിരുന്നു. രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. സൈബർ ആക്രമണം അല്ല മകളുടെ മരണത്തിന് കാരണമെന്നും സതീഷ് ആവർത്തിച്ചു. മകൾ മനക്കട്ടിയുള്ള പെൺകുട്ടിയായിരുന്നു. സൈബർ ആക്രമണത്തിൽ തളരില്ല. മകൾ മരിച്ചത് അറിഞ്ഞിട്ടും ബിനോയിയുടെ വീട്ടിൽ നിന്നും ആരും വന്നില്ല. സത്യം പുറത്തുവരണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ കുടുംബം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സ്വദേശിയായ ബിനോയി (21)യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നൽകിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. പെൺകുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് സൈബർ ടീം രൂപീകരിച്ചിരുന്നു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ വിഭാഗം പുനഃപരിശോധിക്കുകയാണ്. കുട്ടിക്ക് 18 വയസ് തികയും മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെ പോക്സോ ചുമത്തിയാണ യുവാവിനെ അറസ്റ്റു ചെയ്തത്. ഇയാളുടെ മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്നു പൂജപ്പുര പൊലീസ് പറഞ്ഞു.
സംഭവത്തെപ്പറ്റി എഫ്ഐആറിൽ പറയുന്നത്: പെൺകുട്ടിയും യുവാവും തമ്മിൽ സ്നേഹബന്ധത്തിലായിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞു. എന്നാൽ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നും പഠനത്തിൽ ശ്രദ്ധിക്കാനും മാതാപിതാക്കൾ പറഞ്ഞു. രണ്ടു മാസം മുൻപ് പെൺകുട്ടിയും ബിനോയിയും തമ്മിൽ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെൺകുട്ടി 10-ാം തീയതി രാത്രി വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. അനിയൻ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. പെൺകുട്ടിക്കു പ്രായപൂർത്തിയാകുന്നതിനു മുൻപു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തുന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു സൂചന.