- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കും മുമ്പ് കുറ്റപത്രം കൊടുക്കാതിരിക്കാൻ അവധി എടുത്ത അന്വേഷണ ഉദ്യോഗസ്ഥൻ; ജ്യൂലറിയിലെ സ്വർണം വാങ്ങൽ അഴിമതിയിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി പോലും നൽകിയില്ല; പിണറായി തുണച്ചപ്പോൾ സുദേഷിന് സുഖ വിരമിക്കൽ; ജേക്കബ് തോമസിനോട് കാട്ടിയത് പകയെന്ന് വ്യക്തമാക്കി ജയിൽ ഡിജിപിയുടെ സർവ്വീസ് മടക്കം
തിരുവനന്തപുരം: കേസും കൂട്ടവുമില്ലാതെ പെൻഷൻ വാങ്ങി ജയിൽ മേധാവി ഡിജിപി സുദേഷ് കുമാർ വിരമിച്ചു. പേരൂർക്കട എസ്എപി ക്യാംപിൽ അദ്ദേഹത്തിനു യാത്രയയപ്പു നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സുദേഷ് കുമാറിനെതിരെയുള്ള പരാതികൾ സർക്കാർ കണ്ണടച്ചു. അഴിമതിക്കാർക്കെതിരെ പോരാടിയ ജേക്കബ് തോമസ് ഐപിഎസിന് സംഭവിച്ചതൊന്നും സുദേഷ് കുമാറിന് നേരിടേണ്ടി വന്നില്ല.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അതേ ബാച്ചുകാരനായ ഡിജിപി ടോമിൻ തച്ചങ്കരിയുമായുള്ള പോരിൽ ഇരുവർക്കും സ്ഥാനം നഷ്ടപ്പെട്ടു. സുദേഷ് കുമാറിനെകാൾ സീനിയറായ തച്ചങ്കരിയെ വെട്ടാൻ ചില കേസുകൾ സുദേഷ് കുമാർ ആയുധമാക്കി. ഇതോടെ സുദേഷിനും അവസരം നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ജൂനിയറായ അനിൽകാന്ത് പൊലീസ് മേധാവിയുമായി. സുദേഷ് കുമാറിനെ വിജിലൻസ് മേധാവിയും. എന്നാൽ സുദേഷ് കുമാറിന് ചില പരാതികൾ കുരുക്കായി. ഗുരുതര സ്വഭാവം അതിനുണ്ടായിരുന്നു. ഇതോടെ ജയിലിലേക്ക് സുദേഷ് കുമാർ മാറി.
പൊലീസ് മേധാവിയാക്കിയില്ലെങ്കിലും പിന്നീട് സർക്കാർ സുധേഷിനെ തുണച്ചു. മകൾ മ്യൂസിയത്തിനു സമീപം പൊലീസ് ഡ്രൈവർ ഗാവസ്‌കറെ മർദിച്ച കേസിൽ വർഷങ്ങൾ കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയില്ല. സുദേഷ് കുമാറിന്റെ ഔദ്യോഗിക കാറിൽ കനകക്കുന്നിൽ പ്രഭാത സവാരിക്കെത്തിയ മകൾ ഡ്രൈവറെ മർദിച്ചതായാണു കേസ്. ക്രൈംബ്രാഞ്ച് എസ്‌പി പ്രകാശൻ കാണിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ചു കുറ്റപത്രം തയാറാക്കി ക്രൈംബ്രാഞ്ച് മേധാവിക്കു നൽകിയിട്ടു മാസങ്ങളായി. സർക്കാരിന്റെ താൽപ്പര്യമാണ് ഇതിന് തുണയായത്. പല വിധത്തിൽ സ്വാധീന ശ്രമങ്ങളിലൂടെ കേസ് അട്ടിമറിക്കാനും ശ്രമിച്ചു.
ആദ്യം പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികൾ ഗാവസ്‌കറെ സ്വാധീനിക്കാൻ ശ്രമിച്ചു. പിന്നീട്, നിസ്സാര കാരണം ചൂണ്ടിക്കാട്ടി കുറ്റപത്രം പലവട്ടം മടക്കി. ഒടുവിൽ ഗാവസ്‌കറുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഉടൻ കുറ്റപത്രം നൽകുമെന്ന ഉറപ്പാണു സർക്കാർ കോടതിക്കു നൽകിയത്. അതിനൊപ്പം, ഗാവസ്‌കർ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്ന സുദേഷിന്റെ മകൾ നൽകിയ പരാതി വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരമിക്കുന്നതിനു മുൻപു കുറ്റപത്രം നൽകേണ്ടതില്ലെന്ന് ഉന്നതർ പറഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥൻ 10 ദിവസം അവധിയിലായിരുന്നു.
ഇതിനൊപ്പം തലസ്ഥാനത്തെ ഒരു ജൂവലറിയിൽ നിന്ന് 5 % മാത്രം തുക നൽകി ആഭരണങ്ങൾ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന പരാതിയിലും അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിലും കഴമ്പുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. തിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടറി സുദേഷിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. അതിന് അദ്ദേഹം മറുപടി നൽകിയില്ല.
പക്ഷേ തുടർ നടപടി ഉണ്ടായുമില്ല. ഇങ്ങനെ സ്വസ്ഥനായി സുദേഷ് കുമാർ സർവ്വീസിൽ നിന്ന് വിരമിച്ചു. ജേക്കബ് തോമസിനെ പോലുള്ളവരെ കേസുകളിൽ നിന്ന് കേസുകളിൽ കുടുക്കി നെട്ടോട്ടമോട്ടിച്ചവരാണ് സുദേഷിന് എല്ലാ സഹായവും നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ