- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലോ കോളേജ് നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ജെയ്സൺ ജോസഫ് പ്രതിസന്ധിയിൽ
പത്തനംതിട്ട : മൗണ്ട് സിയോൺ ലോ കോളേജ് നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിന്റെ മുൻകൂർ ഹർജി സുപ്രീംകോടതിയും തള്ളിയിട്ടും പൊലീസ് പ്രതിയെ പിടിക്കാൻ താൽപ്പര്യമില്ല. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു സുപ്രിം കോടതിയെ സമീപിച്ചത്. ജനുവരി 9 ന് ഹൈക്കോടതി ജാമ്യം തള്ളിയിട്ടും സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗം കൂടിയായ ജെയ്സണെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പെൺകുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് ജെയ്സന്റെ വാദം.
ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. പാർട്ടി പരിപാടികളിലടക്കം ജയിസൺ സജ്ജീവമായിട്ടും ഒളിവില്ലെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടർന്നെന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥിനിയുടെ ആക്ഷേപം. പൊലീസിനെതിരെ ജില്ലാ കോടതിയിൽ വിദ്യാർത്ഥിനി ഹർജി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയും തള്ളിയത്.
ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ജനുവരി ഒൻപതിനായിരുന്നു ഹൈക്കോടതി വിധി. ഇതിലെ അപ്പീലിൽ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വിധി വന്നത്. ഇതോടെ പ്രതിയെ പിടിക്കാതിരിക്കാൻ നിയമപരമായി പൊലീസിന് കഴിയാത്ത സ്ഥിതി വന്നു. അപ്പോഴും പരാതിക്കാരിയുമായി ഒത്തുതീർപ്പിന് സാധ്യത ഉണ്ടെങ്കിൽ അത് നടക്കട്ടേ എന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ടാണ് ജെയ്സണെ അറസ്റ്റു ചെയ്യാത്തത്.
ഡിസംബർ 20 ന് മൗണ്ട് സിയോൺ ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ മർദിച്ചുവെന്ന പരാതി കളവാണെന്ന് ആരോപണ വിധേയനായ ജെയ്സൺ ജോസഫ് പറയുന്നു. പെൺകുട്ടിക്ക് ഒരു കുഴപ്പവുമില്ലാതെ കോളേജിൽ നിന്ന് പുറത്ത് പോകുന്നത് സിസിടിവിയിൽ വ്യക്തമാണെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട് നേരത്തെ ജെയ്സൺ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് മുൻകൂർ ജാമ്യ ഹർജിയിലെ കോടതി നിലപാട് എന്നതാണ് ശ്രദ്ധേയം. കീഴടങ്ങാതെ പുറത്തേക്ക് ഇറങ്ങാൻ പോലും ജെയ്സണ് ഇനി കഴിയില്ലെന്നതാണ് നിയമപരമായ വസ്തുത.
അന്വേഷണവുമായി സഹകരിക്കണമെന്ന സന്ദേശം നൽകിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ ബഞ്ചാണ് തീരുമാനം എടുത്തത്. ഈ സാഹചര്യത്തിൽ ഇനി അറസ്റ്റിന് വഴങ്ങുക മാത്രമാണ് ഏക പോംവഴി. ജാമ്യമില്ലാ വകുപ്പുകൾ ആയതിനാൽ സ്റ്റേഷൻ ജാമ്യവും നൽകാൻ കഴിയില്ല.