- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവും രണ്ടു കുട്ടികളുമുള്ള രമ ഒളിച്ചോടി ഏഴ് വർഷമായി താമസം ജയപ്രകാശിനൊപ്പം താമസം; വിഷം കഴിച്ച് യുവതി മരിച്ചപ്പോൾ പാർട്ട്നറിനെ കണ്ടെത്തിയത് അവശ നിലയിൽ; രമ കാപ്പിയിൽ വെള്ളപൊടി കലർത്തി തരുന്നിരുന്നു എന്ന് ജയപ്രകാശിന്റെ അന്ത്യമൊഴി; കാഞ്ഞങ്ങാട് സുഹൃത്തിനൊപ്പം വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ജയപ്രകാശ് മരണത്തിനു കീഴടങ്ങി
കാസർകോട്: കാഞ്ഞങ്ങാട് ആവിക്കരയിൽ വനിതാ സുഹൃത്തിനൊപ്പം വിഷം കഴിച്ച നിലിയൽ കണ്ടെത്തിയ ആൾ മരണത്തിന് കീഴടങ്ങി. വയനാട് പനമരം സ്വദേശിയും ആവിക്കരയിലെ ക്വാട്ടേഴ്സിൽ താമസക്കാരനുമായ ജയപ്രകാശ്(47) ആണ് ശനിയാഴ്ച പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്. സുഹൃത്ത് രമയെ കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മൃതദേഹം ബന്ധുക്കൾ എത്താത്തതിനാൽ കാഞ്ഞങ്ങാട് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആവിക്കര എകെജി ക്ലബ്ബിനു സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ജയപ്രകാശിനൊപ്പം കൂടെയുണ്ടായിരുന്ന തൃശ്ശൂർ ചാലക്കുടി സ്വദേശിനി രമ(44)യും കഴിച്ചു അത്യാസന്ന നിലയിലായിരുന്നു. വിഷം അകത്തുചെന്ന ജയപ്രകാശ് ആബുലൻസിന്റെ സഹായം തേടുകയായിരുന്നു. 108 ആംബുലൻസ് എത്തുമ്പോഴാണ് സംഭവം പരിസരവാസികൾ അറിഞ്ഞത്.
ഉടൻ ഇവരെ ജില്ലാ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും രമ മരണപ്പെടുകയാണ് ഉണ്ടായത്. സ്ഥിതി ഗുരുതരമായതിനാൽ ജയപ്രകാശിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഏഴുവർഷം മുമ്പാണ് ഇരുവരും കാഞ്ഞങ്ങാട്ട് താമസം തുടങ്ങിയത്. പത്തനംതിട്ടയിൽ ഭർത്താവും രണ്ടു കുട്ടികളും ഉള്ള രമ ജയപ്രകാശിനൊപ്പം ഒളിച്ചോടുകയായിരുന്നു.
തനിക്ക് കൂടെയുണ്ടായിരുന്ന സുഹൃത്ത് രമ കാപ്പിയിൽ വെള്ളപൊടി കലർത്തി തരുന്നിരുന്നതായി ജയപ്രകാശ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കും പൊലീസിനും മൊഴി നൽകിയിരുന്നു. ജയപ്രകാശ് ജില്ലാ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിങ്ങനെ: 'ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു. ഞാൻ അത് കഴിച്ചു. അൽപം കഴിഞ്ഞപ്പോൾ എനിക്ക് ഛർദിയുണ്ടായി. അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോൾ വിഷമാണെന്നും താൻ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. അപ്പോൾതന്നെ ആംബുലൻസിനായി വിളിച്ചു...'
സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഭാര്യാഭർത്താക്കന്മാർ ആയിരുന്നില്ലെന്നും ഒരുമിച്ചു താമസിച്ചു വരികയാണെന്നും പൊലീസിന് വ്യക്തമായത്. ഏഴുവർഷമായി ഇവിടെ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു ഇവർ. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് ജയപ്രകാശ് ജോലി ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ