- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയാകാൻ പെൺകുട്ടി എത്തിയത് മൂന്ന് മാസം മുമ്പ്; പിന്നാലെ കൂട്ടുകാരൻ മതിലു ചാടിയെത്തി; പരിചയപ്പട്ടത് സുഹൃത്തിന്റെ മൂന്ന് കൂട്ടുകാരികൾ; ഇതോടെ രണ്ടു കൂട്ടുകാർക്കൊപ്പം എത്തുന്നത് പതിവായി; മതിൽ ചാടിയപ്പോൾപെട്ടത് പൊലീസിന് മുമ്പിൽ; മൊഴി എടുത്തപ്പോൾ കുട്ടികൾ പറഞ്ഞത് മദ്യം നൽകിയുള്ള പീഡനം; കഠിനംകുളത്തെ മഠത്തിൽ നടന്നത്
തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തിൽ കടന്ന് മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പിന്നിൽ നടന്നത് വമ്പൻ ഗൂഢാലോചന. ഇതുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോക്സോ പ്രകാരം കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ സുഹൃത്തുക്കളായ യുവാക്കളാണ് അറസ്റ്റിലായത്.
രാത്രി കന്യാസ്ത്രീ മഠത്തിൽവന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. മഠത്തിന്റെ മതിൽ ചാടിയിറങ്ങിയ യുവാക്കൾ പൊലീസ് വാഹനത്തിന് മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. പീഡനത്തിന് ഇരയായ ഒരു പെൺകുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇയാൾ പെൺകുട്ടിയെ കാണാൻ ഇടക്ക് മഠത്തിലെത്താറുണ്ടായിരുന്നു. ഇവിടെവെച്ച് പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടിയേയും ഇയാൾ പരിജയപ്പെട്ടു.
തുടർന്ന് തന്റെ സുഹൃത്തുക്കളായ ണ്ട്് യുവാക്കളേയുംകൂട്ടി പ്രതി മഠത്തിലെത്തുകയായിരുന്നു. ഇവിടെവെച്ച് പെൺകുട്ടികൾക്ക് മദ്യം നൽകിയ ശേഷം പീഡനം നടന്നതായാണ് പരാതി. പെൺകുട്ടികൾ പൊലീസിന് ഇതു സംബന്ധിച്ച മൊഴി നൽകി. കഴിഞ്ഞ ദിവസം കന്യാസ്ത്രീ മഠത്തിന്റെ മതിൽ ചാടി രണ്ടു പേർ പുറത്തു വന്നിരുന്നു. ഇവർ നാട്ടുകാരുടേയും പൊലീസ് പെട്രോളിങ് സംഘത്തിന്റേയും മുന്നിലാണ് പെട്ടത്. ഇവരെ പൊലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
കന്യാസ്ത്രീയാകാൻ എത്തിയ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. മൂന്ന് മാസം മുമ്പാണ് ഇതിൽ ഒരു യുവാവിന്റെ സുഹൃത്ത് കന്യാസ്ത്രീയാകാനുള്ള പഠനത്തിന് മഠത്തിലെത്തിയത്. ഇതിന് പിന്നാലെ ഈ കുട്ടിയുടെ കൂട്ടുകാരൻ മതിൽ ചാടി മഠത്തിൽ എത്തി. ഈ പെൺകുട്ടിയെ കണ്ട് സംസാരിച്ചു. ഇതിന് ശേഷമാണ് മറ്റ് രണ്ടു കുട്ടികളെ കൂടി പരിചയപ്പെട്ടത്. ഇതിന് ശേഷം രണ്ട് കൂട്ടുകാരുമായി നിരന്തരം എത്തി പരിചയത്തിലായി. ഇങ്ങനെ വന്നു പോകുമ്പോഴാണ് രണ്ടു പേർ പിടിയിലാകുന്നത്.
ഇതോടെയാണ് പീഡനം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ കുട്ടികളെ ചോദ്യം ചെയ്തു. ഇതോടെ ഇതിൽ ഒരു പെൺകുട്ടിയെ മഠത്തിൽ എത്തും മുമ്പും പീഡനത്തിന് ഇരായായി എന്ന് വ്യക്തമായി. അങ്ങനെ ആ ആളിനേയും പൊലീസ് ക്‌സ്റ്റഡിയിൽ എടുത്തു. നാലു കേസുകളാണ് പീഡനവുമായി ബന്ധപ്പെട്ടെടുത്തത്ത. എല്ലാവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ