- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരുടെ സ്വർഗ്ഗം! തടവുകാർക്ക് വൈഫൈ മുതൽ കഞ്ചാവ് വരെ സുലഭം; നിയമലംഘനങ്ങൾ തുടരുന്ന ജയിലിനുള്ളിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; ഗുരുതര സുരക്ഷാ വീഴ്‌ച്ചയിൽ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടും ക്രമക്കേടുകൾ തുടരുന്നു
കണ്ണൂർ: ജയിൽ സൂപ്രണ്ടിന്റെ സസ്‌പെൻഷനു ശേഷവും കണ്ണൂർ സെൻട്രൽ ജയിലിൽ നിയമ ലംഘനം തുടരുന്നു. കണ്ണൂർ സെൻട്രൽ ജയിലിന്റെ കെട്ടിടത്തിന്റെ പിന്നാമ്പുറത്തു നിന്നും മൂന്ന് മൊബൈൽ ഫോൺ ജയിൽ അധികൃതർക്ക് ലഭിച്ചു ഉപേക്ഷിച്ച നിലയിലാണ് മൊബെൽ ഫോണുകൾ കണ്ടെത്തിയത്. രഹസ്യ വിവരമനുസരിച്ചാണ് ജയിൽ ഉദ്യോഗസ്ഥന്മാർ റെയ്ഡു നടത്തിയത്. ജയിൽ സൂപ്രണ്ട് ഇൻസ്റ്റാൾ ചാർജിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവം: ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലെ ഗുരുതര സുരക്ഷാ വീഴ്‌ച്ചയിൽ കടുത്ത നടപടി സ്വീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തെത്തുടർന്ന് ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിരുന്നു ഗുരുതരമായ വീഴ്‌ച്ച കണ്ടെത്തിയതിനെ തുടർന്നാണ് സൂപ്രണ്ടായ ആർ.സാജനെ സസ്പെൻഡ് ചെയ്തത്.
ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ചത് യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്യാത്തതിനാണ് ആർ സാജനെ സസ്പെൻഡ് ചെയ്തതെന്നാണ് ഡി.ജി.പി നൽകിയ ഉത്തരവിൽ പറയുന്നത്. സെപ്റ്റംബർ 15നാണ് ജയിലിലെ പാചകശാലയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചത്. ജയിലിന്റെ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേനെയാണ് കഞ്ചാവെത്തിയത്. കോഴിക്കോട് സ്വദേശിയായ അഷ്റഫിന് വേണ്ടിയാണ് കഞ്ചാബ് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ജയിലിൽ നടക്കുന്ന നിയമലംഘനം അന്നുതന്നെ ലോക്കൽ പൊലീസിലും ജയിൽ ആസ്ഥാനത്തും റിപ്പോർട്ട് ചെയ്യണമെന്നാണ് നിയമം. ആർ.സാജൻ ഈ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ജയിലിൽ ഇതിനു ശേഷം ഒട്ടേറെ നിയമ വിരുദ്ധ പ്രവൃത്തികൾ കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം നടന്നു വരികയാണ് ജയിലിനകത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ സൂപ്രണ്ടിനെതിരെ മാത്രമല്ല മറ്റു ചിലർക്കെതിരെ കൂടിയും നടപടിയുണ്ടാകുമെന്നാണ് വിവരം. ആയിരത്തോളം അന്തേവാസികളുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ നിയമ ലംഘനങ്ങളെ കുറിച്ചും സുരക്ഷാവീഴ്‌ച്ചയെയും കുറിച്ചും കൂടുതൽ അന്വേഷണമുണ്ടാകുമെന്നാണ് സൂചന.
എന്നാൽ ജയിലിലിനകത്തേക്കു കഞ്ചാവ് കടത്തിയ വിവരം ജയിൽ സൂപ്രണ്ട് സാജൻ അന്ന് തന്നെ എ.ഡി.ജി.പി സാം തങ്കയ്യന് റിപ്പോർട്ടു നൽകിയതാണ് വിവരം എന്നാൽ ആഭ്യന്തര വകുപ്പിന്റെ നടപടി നേരിട്ടത് ജയിൽ സൂപ്രണ്ടു മാത്രമാണെന്ന പരാതി ജയിൽ വകുപിനുള്ളിൽ നിന്നും തന്നെ ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ