- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിൽ കയറി പിടിച്ചശേഷം ലൈംഗിക താല്പര്യത്തോടെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഓണഘോഷത്തിന് ഡാൻസ് കളിക്കാൻ അനുമതി ചോദിച്ചു വന്ന വിദ്യാർത്ഥിനിയെ; ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികളെ ഒഴിവാക്കിചൂഷണത്തിന് ശ്രമം; പെൺകുട്ടി വീട്ടുകാരെ അറിയിച്ചപ്പോൾ പണം നിൽകി ഒതുക്കാനും ശ്രമം; സിപിഎമ്മിന് നാണക്കേടായി കാസർഗോട്ടെ ബ്രാഞ്ച് സെക്രട്ടറി
കാസർഗോഡ്: ചെറുവത്തൂരിലെപ്ലസ്ടു വിദ്യാർത്ഥിനിയെ ചൂ ക്ഷണം ചെയ്യാൻ ശ്രമിച്ചതിന് പോക്‌സോ കേസ് പ്രകാരം റിമാന്റിലായ പ്രതി ടി.ടി.ബാലചന്ദ്രൻ പിടിയിലായത് ഇന്നലെ രാവിലെ ആണൂരിൽ വച്ച്. ഇവിടെ ഒരു ഓഡിറ്റോറിയത്തിനു സമീപത്തു നിന്നാണു പൊലീസ് ഇയാളെ പിടികൂടിയത്. രണ്ടാഴ്ചയോളം ഒളിവിൽ കഴിഞ്ഞ ശേഷം നാട്ടിലെത്തി കർണാടകയിൽഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു. റോഡ് മാർഗം പുലർച്ചെ പിലിക്കോടെത്തി പണം സംഘടിപ്പിച്ച് കടന്നു കളയാനായിരുന്നു പദ്ധതി. ഇത് സംബന്ധിച്ച് രഹസ്യവിവരം കിട്ടിയ പൊലീസ് പിലിക്കോടും സമീപ പ്രദേശത്തും മഫ്ടിയിൽ നിലയുറപ്പിച്ചിരുന്നു. രാവിലെ എത്തിയയുടൻ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിദ്യാർത്ഥിനിയോടു മോശമായി പെരുമാറിയെന്ന വിവരം പുറത്തായതോടെ സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഇയാൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടിയും നിർബന്ധിതരായി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും അംഗത്വത്തിൽ നിന്നും ബാലചന്ദ്രനെ സിപിഎം നീക്കി. പിടിഎ പ്രസിഡന്റ് സ്ഥാനത്തു നിന്ന് സ്‌കൂൾ അധികൃതരും ബാലചന്ദ്രനെ പുറത്താക്കിയിരുന്നു. കുറ്റാരോപിതനെ പൊലീസ് പിടികൂടാത്തതിൽ യൂത്ത് കോൺഗ്രസ്, എംഎസ്എഫ് തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
ഇയാൾ എറണാകുളം ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി. ഇയാൾ ഭാരവാഹിയായിരുന്ന സംഘടനയിലെ ചിലരുടെ സഹായം ലഭിച്ചോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. മൊബൈൽഫോൺ ഉപയോഗിക്കാതിരുന്നതിനാൽ തുടക്കത്തിൽ അന്വേഷണ സംഘത്തിന് ഇയാളെക്കുറിച്ച് സൂചന ലഭിച്ചില്ല. ബന്ധുക്കളും പരിചയക്കാരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണൂരിൽ ഇന്നലെ പുലർച്ചെ പൊലീസ് വിരിച്ച വലയിൽ പ്രതി കുടുങ്ങിയത്.
സ്‌കൂളിലെ ഓണാഘോഷ പരിപാടികളിൽ പേരു നൽകാതിരുന്ന 4 വിദ്യാർത്ഥിനികൾ നൃത്ത പരിപാടി അവതരിപ്പിക്കാൻ അനുമതി തേടിയാണ് പിടിഎ പ്രസിഡന്റായിരുന്ന ബാലചന്ദ്രനെ സമീപിച്ചത്. ഈ സമയത്ത് ഒരു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്നാണു പരാതി. ഒപ്പമുണ്ടായിരുന്ന 3 വിദ്യാർത്ഥിനികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സ്‌കൂൾ അസംബ്ലി ഹാളിൽ വച്ച് അനാവശ്യമായി കയ്യിൽ പിടിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണു വിദ്യാർത്ഥിനി പൊലീസിൽ മൊഴി നൽകിയത്.
കുറ്റക്കാരനെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പരാതി നൽകിയ വിദ്യാർത്ഥിനിയുടെ പിതാവ് പറഞ്ഞു. പരാതി നൽകിയ ശേഷം പല സ്ഥലങ്ങളിൽ നിന്നും പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫോൺകോളുകൾ വന്നു. നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്ന് സിപിഎം പ്രവർത്തകരെന്നു പറഞ്ഞാണു ചിലർ വിളിച്ചത്.
ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കാതെ പരാതി ഒഴിവാക്കിയാൽ പണം തരാമെന്നു വരെ പറഞ്ഞവരുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഈ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഒഴിവാക്കണമെന്നും വീട്ടിലെത്തി സംസാരിക്കാമെന്നും സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞതായും കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. ഈ കാര്യത്തിനായി വീട്ടിലേക്കു വരേണ്ടെന്ന് അവരോടു മറുപടി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിനി പ്രലോഭിപ്പിക്കാനും ഭീക്ഷണിപ്പെടുത്താനും പ്രതിയുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായി. സക്കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ പിതാവിൽ നിന്നും ഇത്തരം ഒരു സംഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് സ്‌ക്കൂൾ അധികൃതരും വിദ്യാർതിഥികളും. സംഭവം സംബന്ധിച്ച് വിദ്യാർത്ഥിനി സ്‌കൂൾ അധികൃതർക്ക് നൽകിയ പരാതി സ്‌ക്കൂളിലെ പരാതി പരിഹാര സമിതി പരിശോധിച്ച ശേഷം കഴമ്പുണ്ടെന്ന് കണ്ടാണ് പൊലീസിന് കൈമാറിയത്.
ഐപിസി 354, 354(എ)(1)(ശ) വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായരുടെയും ചന്തേര എസ്‌ഐ എം വിശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ ഉണ്ടായത്.