- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കവിതക്കെതിരെ കുരുക്കുമുറുക്കി സിബിഐ റിപ്പോർട്ട് പ്രത്യേക കോടതിയിൽ
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയെയും ബിആർഎസ് നേതാവ് കെ കവിതക്കുമെതിരെ കുരുക്കു മുറുക്കി സിബിഐ. ഡൽഹി സർക്കാരിന്റെ എക്‌സൈസ് പോളിസി പ്രകാരം സ്ഥാപനത്തിന് അനുവദിച്ച അഞ്ച് റീട്ടെയിൽ സോണുകൾക്കായി എഎപിക്ക് 25 കോടി രൂപ നൽകണമെന്ന് ബിആർഎസ് നേതാവ് കെ കവിത അരബിന്ദോ ഫാർമ പ്രൊമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതായി സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു.
രാജ്യതലസ്ഥാനത്ത് ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് തുക നൽകിയില്ലെങ്കിൽ തെലങ്കാനയിലും ഡൽഹിയിലും തന്റെ ബിസിനസിനെ ബാധിക്കുമെന്ന് ശരത് ചന്ദ്ര റെഡ്ഡിയോട് കവിത പറഞ്ഞതായും സിബിഐ കോടതിയിൽ അറിയിച്ചു. മാപ്പുസാക്ഷിയായ റെഡ്ഡിയുടെ ആരോപണങ്ങൾ ആപ്പിനെതിരെ ശക്തമായി ഉന്നയിക്കാനാണ് സിബിഐയും ശ്രമകി്കുന്നത്.
ഡൽഹിയിൽ നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യം പ്രതിയായിരുന്ന റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായി മാറിയിരുന്നു. ഇയാൾക്കെതിരെ സിബിഐ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
'മൊത്തവ്യാപാരത്തിന് 25 കോടി രൂപയും ഓരോ റീട്ടെയിൽ സോണിനും 5 കോടി രൂപയും മുൻകൂർ പണമായി ആം ആദ്മി പാർട്ടിക്ക് നൽകണമെന്നും കവിത റെഡ്ഡിയോട് പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ പ്രതിനിധിയായിരുന്ന വിജയ് നായരുമായി കൂടിക്കാഴ്‌ച്ചയും ഇതുമായി ബന്ധപ്പെട്ട് റെഡ്ഡി നടത്തി' സിബിഐ കോടതിയിൽ അറിയിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.
മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കവിത, ആം ആദ്മി പാർട്ടിക്ക് കോടികൾ കൈക്കൂലി നൽകിയ 'സൗത്ത് ഗ്രൂപ്പിന്റെ' ഭാഗമാണെന്നാണ് സിബിഐ പറയുന്നത്. ചില്ലറ വ്യാപാരികൾക്ക് 18.5 ശതമാനവും മൊത്തവ്യാപാര ഔട്ട്ലെറ്റുകൾക്ക് 12 ശതമാനവും അധിക ലാഭത്തിന് ആംആദ്മി പാർട്ടി മദ്യനയത്തിലൂടെ അവസാരമൊരുക്കിയെന്നും അതിന് പകരമായി 600 കോടി രൂപ പ്രതിഫലമായി സ്വീകരിച്ചുവെന്നും ഈ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചുവെന്നുമാണ് ഇഡി ആരോപണം.
നേരത്തെ കവിയുടെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തശള്ളിയുരുന്നു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ കെ കവിതയ്ക്ക് സജീവമായ പങ്കാളിത്തമുണ്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പുറമെ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി. കവിതയ്ക്ക് ഇഡി നോട്ടീസ് അയച്ചപ്പോൾ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, നാല് ഫോണുകൾ ഫോർമാറ്റ് ചെയ്തതായി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം മേയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നതായും ജഡ്ജി ഓർമിപ്പിച്ചു.
നേരത്തെ നൽകിയ മൊഴികൾ പിൻവലിക്കണമെന്നും വിരുദ്ധ പരാമർശങ്ങൾ നടത്തരുതെന്നും അരുൺ പിള്ളയെ കവിത ഭീഷണിപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ കവിതയ്ക്ക് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനും പ്രതികൾക്ക് മേൽ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ടെന്ന ഇ.ഡിയുടെ വാദവും കോടതി അംഗീകരിച്ചു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്.